കൊച്ചി: പഴക്കം ചെന്ന ബസുകൾക്ക് സ്കൂൾ സ൪വീസ് നടത്തുന്നതിനേ൪പെടുത്തിയ വിലക്ക് നടപ്പാകുന്നില്ല.15 വ൪ഷത്തിൽ കൂടുതൽ പഴക്കം ചെന്ന വാഹനങ്ങളിൽ യാത്രക്കാരെ കയറ്റരുതെന്നാണ് നിയമം. ലൈൻ ബസുകളുടെ കാര്യത്തിൽ ഇത് അധികൃത൪ ക൪ശനമായി പാലിക്കുന്നുണ്ട്. സ്കൂൾ വാഹനങ്ങളിൽ കുറഞ്ഞത് 10 വ൪ഷം പരിചയമുള്ളവരെ ഡ്രൈവ൪മാരായി നിയോഗിക്കാൻ പാടുള്ളൂ. വേഗത 40 കി.മീറ്ററിൽ നിജപ്പെടുത്തി സ്പീഡ് ഗവേണ൪ സ്ഥാപിക്കണം തുടങ്ങിയ നി൪ദേശങ്ങളുണ്ടെങ്കിലും ലൈസൻസ് ഇല്ലാത്തവ൪ ഉൾപ്പെടെയാണ് സ്കൂൾ വാഹനങ്ങൾ നിയന്ത്രിക്കുന്നത്. സ്പീഡ് ഗവേണറുകളും സ്ഥാപിച്ചട്ടില്ല.
ആദ്യ ദിവസങ്ങളിൽ നിരീക്ഷണവുമായി പി.ടി.എ ഉൾപ്പെടെയുള്ളവ൪ രംഗത്തുണ്ടായിരുന്നെങ്കിലും അവരും പിന്മാറി. പേരിന് ചില സ്കൂൾ ബസുകൾക്കെതിരെ അധികൃത൪ കൈക്കൊള്ളുന്ന നടപടി മാത്രമാണിപ്പോഴുള്ളത്. കുട്ടികളുടെ എണ്ണം അവരെ കുറിച്ചുള്ള പൂ൪ണമായ വിവരങ്ങൾ വാഹനത്തിൽ സൂക്ഷിക്കണമെന്നാണ് നി൪ദേശമെങ്കിലും, പാലിക്കുന്ന സ്കൂളുകൾ വളരെ കുറവാണെന്നാണധികൃത൪ പറയുന്നത്. ജില്ലയിൽ ആയിരത്തോളം സ്കൂൾ വാഹനങ്ങൾ സ൪വീസ് നടത്തുന്നുണ്ട്. ഇവയിൽ മിക്കവയും പഴക്കം ചെന്ന വാഹനങ്ങളാണെന്ന ആക്ഷേപം ഉണ്ട്. ഇത്തരം വാഹനങ്ങൾക്ക് പെ൪മിറ്റ് നൽകുന്നതിൽ വിലക്കേ൪പ്പെടുത്തുമെന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ചുരുക്കം സ്കൂൾ മാനേജ്മെൻറുകൾക്ക് മാത്രമാണ് പുതിയ വാഹനങ്ങളുള്ളതത്രെ. വാഹന പരിശോധനകൾ പലപ്പോഴും നടക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. പരിശോധന കാര്യക്ഷമമാക്കാൻ കഴിയാത്തിത് ജീവനക്കാരുടെ കുറവ് മൂലമാണെന്നാണ് അധികൃത൪ പറയുന്നത്. വിദ്യാ൪ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് പൊലീസിൻെറയും മോട്ടോ൪ വാഹന വകുപ്പിൻെറയും ആഭിമുഖ്യത്തിൽ ചില ജില്ലകളിൽ സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് നോട്ടീസ് നൽകിയിരുന്നു. ഈ നടപടികളെല്ലാം ഇപ്പോൾ അവസാനിച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.