ചാരുംമൂട്: വാടകവീട്ടിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയത് ഉറങ്ങുന്നതിനിടെ. താമരക്കുളം പേരൂ൪ കാരാൺമയിലുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന പത്തനാപുരം മഞ്ചള്ളൂ൪ നബിതാമൻസിലിൽ ഇ൪ഷാദിനെ (24) കൊലപ്പെടുത്തിയത് ഉറക്കത്തിലാണെന്നാണ് പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ടിലെ പ്രാഥമിക നിഗമനം. വാടകവീടിനുള്ളിൽ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ഇ൪ഷാദിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഒമ്പതുമാസം മുമ്പ് ചാരുംമൂട്ടിലുള്ള വ൪ക്ഷോപ്പിൽ ജീവനക്കാരനായി എത്തിയ ഇ൪ഷാദ് ഏപ്രിലിലാണ് ഇവിടെ താമസംതുടങ്ങിയത്. സുഹൃത്തുക്കൾ ഇവിടെ നിരന്തരം എത്താറുണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വെളുത്തുമെലിഞ്ഞ ഒരാൾ ഇ൪ഷാദിനൊപ്പം വാടകവീട്ടിൽ എത്തിയിരുന്നു. സുഹൃത്തുക്കളെയും ഇയാളെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം ഊ൪ജിതമാക്കിയത്. ഇ൪ഷാദിൻെറ സുഹൃത്തായ പത്തനാപുരം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇ൪ഷാദ് വ൪ക്ഷോപ്പിൽനിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞുപോയ ദിവസത്തിനുമുമ്പ് ചാരുംമൂട്ടിലുള്ള ഒരു ബാറിൽ വൈകുന്നേരം 6.50ഓടെ സുഹൃത്തിനൊപ്പം മദ്യപിക്കുന്നത് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചു.
ഇ൪ഷാദ് ഉറങ്ങിക്കിടക്കുമ്പോൾ വീടിൻെറ പിന്നിലിരുന്ന അരകല്ല് എടുത്തുകൊണ്ടുവന്ന് ഉയരത്തിൽനിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് ഭാഷ്യം. ഇതുകൊണ്ടാണ് തലയുടെ ഒരുഭാഗം പൂ൪ണമായി തകരുന്നതിന് കാരണമായത്. പ്രതികളെ രണ്ടുദിവസത്തിനുള്ളിൽ പിടികൂടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.