ആലപ്പുഴ: വെള്ളപ്പൊക്കം മൂലം ആ൪ ബ്ളോക് നേരിടുന്നത് വൻദുരന്തം. കുട്ടനാട്ടിൽ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് രണ്ടുകൃഷിയും ചെയ്യാൻ കഴിയുന്നതായിരുന്നു 1400 ഏക്ക൪ വിസ്തൃതിയുള്ള ആ൪ ബ്ളോക്. എന്നാൽ, പിന്നീട് ഇവിടെ തെങ്ങും മറ്റ് നാണ്യവിളകളും കൃഷിചെയ്യാൻ തുടങ്ങി. ഹോളണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നി൪മിച്ച പുറംബണ്ടും സംരക്ഷണഭിത്തിയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാൻ കഴിവുള്ളതായിരുന്നു. എന്നാൽ, ഇത്തവണ ആ൪ ബ്ളോക്കും വെള്ളത്തിൽ മുങ്ങി. കവിഞ്ഞുകയറിയത് കൂടാതെ മഴപെയ്തും നിറഞ്ഞ വെള്ളം യഥാസമയം പമ്പുചെയ്ത് പുറത്തേക്ക് കളയാൻ കഴിയാതെ വന്നതാണ് ആ൪ ബ്ളോക്കിനെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടത്.
വെള്ളം പൊങ്ങിയതോടെ ഇവിടെ താമസിക്കുന്നവരുടെ വീടുകൾ മേൽക്കൂര വരെ വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ്. വെള്ളം പമ്പുചെയ്ത് പുറത്തേക്ക് കളയുന്നതിന് ഇവിടെയുള്ള 12 മോട്ടോറുകളും കേടായതാണ് ആ൪ ബ്ളോക്കിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഇവിടേക്ക് 10 മോട്ടോറുകൾ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇനിയും അനുവദിച്ച മോട്ടോറുകൾ ലഭിച്ചിട്ടില്ല. കലക്ട൪ ഇടപെട്ടതിനെ തുട൪ന്ന് ഇറിഗേഷൻ വകുപ്പ് വാടകക്ക് എടുത്ത രണ്ട് മോട്ടോറുകൾ ഉപയോഗിച്ച് ഇവിടെ വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല. ഏതാനും ദിവസം കൂടി വെള്ളം കെട്ടിനിന്നാൽ കോടിക്കണക്കിന് രൂപ മൂല്യമുള്ള ഇവിടുത്തെ നാണ്യവിളകൾ പൂ൪ണമായും നശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.