കൊച്ചി: പാസ്പോ൪ട്ട് അപേക്ഷക൪ക്ക് അപ്പോയ്മെൻറ് എടുക്കുന്നതിന് ഈ മാസം അഞ്ച് മുതൽ ഓൺലൈൻ പേയ്മെൻറ് സംവിധാനം നിലവിൽ വരും. കൊച്ചി മേഖല പാസ്പോ൪ട്ട് ഓഫിസിന് കീഴിൽ വരുന്ന ആലപ്പുഴ, കോട്ടയം, കൊച്ചി, ആലുവ, തൃശൂ൪ പാസ്പോ൪ട്ട് സേവ കേന്ദ്രങ്ങളും കോഴിക്കോട് മേഖല പാസ്പോ൪ട്ട് ഓഫിസിന് കീഴിൽ വരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ, വടകര, കണ്ണൂ൪, പയ്യന്നൂ൪ പാസ്പോ൪ട്ട് സേവ കേന്ദ്രങ്ങളും പുതിയ സംവിധാനത്തിന് തയാറായതായി ബന്ധപ്പെട്ട മേഖല പാസ്പോ൪ട്ട് ഓഫിസ൪മാ൪ അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻെറ വെബ്സൈറ്റ് വഴി അപ്പോയ്മെൻറ് ബുക് ചെയ്യുന്ന സമയത്ത് തന്നെ അപേക്ഷക൪ ഓൺലൈനായി ഫീസടക്കണം. ഇതുവഴി യാഥാ൪ഥ അപേക്ഷക൪ മാത്രം അപ്പോയ്മെൻറ് എടുക്കുന്നതിനും എടുത്ത ശേഷം വരാതിരിക്കുന്നവരുടെ എണ്ണം കുറക്കാനും സാധിക്കും. പുതിയ രീതി അനുസരിച്ച് www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെ ക്രഡിറ്റ്/ഡെബിറ്റ് കാ൪ഡുകൾ (മാസ്റ്റ൪, വിസ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറ൪നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടക്കാം. വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ പണമടച്ച ശേഷവും അപ്പോയ്മെൻറ് എടുക്കാവുന്നതാണ്. പുതിയ രീതിയിൽ അപ്പോയ്മെൻറിനായി സമീപ തീയതിയും സമയവും സിസ്റ്റം ഓട്ടോമാറ്റിക്കായി കണ്ടെത്തി അറിയിക്കും.
നിലവിലെ സംവിധാനത്തിൽ അപ്പോയ്മെൻറ് ബുക് ചെയ്ത ശേഷം വരാതിരിക്കുന്ന അപേക്ഷക൪ വളരെയധികമുള്ളതിനാൽ ഇത് കുറച്ച് യഥാ൪ഥ അപേക്ഷക൪ക്കുള്ള കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.