റിയോ ഡെ ജനീറോ: മഞ്ഞപ്പടയെ കിരീടനേട്ടത്തോളമെത്തിച്ച പ്രകടനവുമയി സൂപ്പ൪താരം നെയ്മ൪ കോൺഫെഡറേഷൻസ് കപ്പ് ഗോൾഡൻ ബാൾ സ്വന്തമാക്കിയപ്പോൾ അഞ്ചു ഗോളുകൾ നേടിയ സ്പെയിനിൻെറ ഫെ൪ണാണ്ടോ ടോറസിനാണ് ഗോൾഡൻ ബൂട്ട്. അഞ്ചു കളിയിൽ നാല് ഗോൾ നേടുകയും നിരവധി ഗോളുകളിലേക്ക് അവസരം തുറക്കുകയും ചെയ്താണ് നെയ്മ൪ ടൂ൪ണമെൻറിൻെറ മിന്നുംതാരമായത്. സ്പാനിഷ് മിഡ്ഫീൽഡ൪ ആന്ദ്രെ ഇനിയേസ്റ്റ രണ്ടാമതും ബ്രസീലിൻെറ പൗളിഞ്ഞോ മൂന്നാമതുമെത്തി.
താഹിതിക്കെതിരെ നാല് ഗോൾ നേടിയതടക്കമാണ് ടോറസിൻെറ അഞ്ചു ഗോൾ നേട്ടം. അഞ്ചു ഗോൾ നേടിയ ബ്രസീലിൻെറ ഫ്രെഡ് രണ്ടും നാല് ഗോൾ നേടിയ നെയ്മ൪ മൂന്നും സ്ഥാനത്തെത്തി. മികച്ച ഗോൾകീപ്പ൪ക്കുള്ള ഗോൾഡൻ ഗ്ളൗ ബ്രസീലിൻെറ യൂലിയോ സീസറിനു സമ്മാനിച്ചു. ഫിഫ ഫെയ൪പ്ളേ പുരസ്കാരം സ്പെയിനിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.