ചക്കച്ചുളയില്‍ വിരിഞ്ഞത് കൊതിയൂറും വിഭവങ്ങള്‍

ചെറുപുഴ: തത്സമയം തയാറാക്കിയ 30ലധികം ചക്ക വിഭവങ്ങളുമായി സംഘടിപ്പിച്ച ചക്കമഹോത്സവം ശ്രദ്ധേയമായി. വിഭവങ്ങളുടെ രുചി ആസ്വദിക്കാനെത്തിയവ൪ക്കാകട്ടെ മതിയാവോളം കഴിക്കാനായില്ലല്ലോ എന്ന സങ്കടത്തോടെയാണ് മഹോത്സവ നഗരിയിൽനിന്ന് പോകേണ്ടിവന്നത്. തനി നാടൻ രുചിഭേദങ്ങളുമായി ചക്ക മഹോത്സവം സംഘടിപ്പിച്ചത് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെറുപുഴ യൂനിറ്റാണ്. ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ‘മഴക്ക്യാമ്പും’ ചക്ക മഹോത്സവവും സംഘടിപ്പിച്ചത്. ചക്കച്ചുള കൊണ്ടും ചക്ക ക്കുരു കൊണ്ടും തയാറാക്കിയ പായസം, ചക്കപഴത്തിൽ നിന്നുള്ള വൈൻ, കുടിയേറ്റക്കാരുടെ ഇഷ്ടവിഭവമായ കുമ്പിളപ്പം, ഇടിച്ചക്ക പച്ചടി, ചക്കക്കുരു അച്ചാ൪ തുടങ്ങി ചക്ക വറുത്തതും ചക്കക്കുരു തോരനും വരെ 32 ഇനങ്ങളാണ് മഹോത്സവനഗരിയിൽ പാചകപ്പുരയൊരുക്കി സംഘാടക൪ വെച്ചുവിളമ്പിയത്. ചെറുപുഴ യൂനിറ്റിലെ അംഗങ്ങളായ 45 ഫോട്ടോഗ്രാഫ൪മാരുടെ കുടുംബാംഗങ്ങളാണ് ചക്കവിഭവങ്ങൾ തയാറാക്കിയത്. മഹോത്സവനഗരി സന്ദ൪ശിക്കാനെത്തിയവ൪ക്ക് സൗജന്യമായി വിളമ്പിയതോടെ മണിക്കൂറുകൾക്കകം വിഭവങ്ങൾ തീ൪ന്നുപോവുകയും ചെയ്തു. ഷൈനി-ബാബു ദമ്പതികളാണ് പാചകത്തിന് നേതൃത്വം നൽകി രുചിഭേദങ്ങൾ നി൪ണയിച്ചത്.
മഴ ക്യാമ്പിൻെറ ഭാഗമായി തിമിരി ഔ൪ കോളജിലെ എൻ.എസ്.എസ് യൂനിറ്റംഗങ്ങളെയും ചെറുപുഴ ജെ.എം.യു.പി സ്കൂൾ വിദ്യാ൪ഥികളെയും പങ്കെടുപ്പിച്ച് പരിസ്ഥിതി പഠനക്ളാസും നടത്തി. രാവിലെ കഥാകൃത്ത് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം നി൪വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷി ജോസ് സി.വി. ബാലകൃഷ്ണനെ ഉപഹാരം നൽകി ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് പ്രതീഷ് ചുണ്ട അധ്യക്ഷത വഹിച്ചു. എ.കെ.പി.എ സംസ്ഥാന സെക്രട്ടറി കെ.സി. എബ്രഹാം, പി.വി. ബാലൻ, വിജേഷ് പള്ളിക്കര എന്നിവ൪ സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന കമ്മിറ്റിയംഗം എ.എം. ബാലകൃഷ്ണൻ, നാടൻ പാട്ട് കലാകാരൻ സുഭാഷ് അറുകര എന്നിവ൪ ക്ളാസെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.