കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്ത് ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള സംഘ൪ഷത്തെ തുട൪ന്ന് പൊലീസ് ലാത്തിവീശി. തുട൪ന്ന് കണ്ണീ൪വാതക പ്രയോഗവും നടത്തി. ബല്ല കടപ്പുറം എസ്.വൈ.എസ് യൂനിറ്റ് റമദാൻ മുന്നൊരുക്കം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയപ്പോൾ മറുവിഭാഗം എതി൪പ്പുമായി വന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. ഇതിൻെറ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ ബല്ല കടപ്പുറത്ത് ഇരുവിഭാഗങ്ങളും തമ്മിൽ സംഘ൪ഷം നടന്നുവരുകയായിരുന്നു. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ് മദനി ട്രാവൽസ് ഉടമ ഹമീദിൻെറ സ്കൂട്ട൪ കത്തിച്ചിരുന്നു. ശനിയാഴ്ച ഉച്ചക്ക് പരിപാടിയുടെ സ്റ്റേജ് കെട്ടുന്നതിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘ൪ഷത്തിലേ൪പ്പെട്ടത്. പ്രവ൪ത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാ൪ജ് നടത്തി. മൂന്നുതവണ കണ്ണീ൪വാതകവും പ്രയോഗിച്ചു. ഇതിനിടയിൽ ഹമീദിൻെറ വീടിനുനേരെ ആക്രമണം നടന്നു.
വൈകീട്ടോടെ ബല്ല കടപ്പുറത്ത് നടത്താനിരുന്ന പരിപാടി ഗാ൪ഡൻ വളപ്പിലേക്ക് മാറ്റി. പരിപാടി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽഖാദ൪ സഖാഫി അധ്യക്ഷത വഹിച്ചു. ഫസൽ കോയമ്മ തങ്ങൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.