മാനന്തവാടി: തൊണ്ട൪നാട്, തവിഞ്ഞാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊള്ളൻപാറ കൂടത്തിൽകടവ് തൂക്കുപാലം തക൪ന്നു. ഇതോടെ ഈ പാലത്തെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാ൪ ഒറ്റപ്പെട്ടു. തൊണ്ട൪നാട് പഞ്ചായത്തിലെ ആറാം വാ൪ഡിലുൾപ്പെട്ട സ്ഥലത്താണ് പാലം സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുട൪ന്നാണ് പാലം തക൪ന്നു വീണത്. പഞ്ചായത്താണ് പാലം നി൪മിച്ചത്. ഈ വ൪ഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലകകൾ ദ്രവിച്ചാണ് പാലം തക൪ന്നത്. ഇതോടെ ആദിവാസികളും വിദ്യാ൪ഥികളുമുൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. ഇവിടെനിന്നും വാളാടേക്ക് രണ്ടു കി.മീ. ദൂരം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ നൂറുകണക്കിന് വിദ്യാ൪ഥികൾ വാളാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ പഠനം ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. കൂടാതെ എൽ.പി, യു.പി, മദ്റസ എന്നിവിടങ്ങളിലും നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവ൪ഷം ഇവിടെ പാലം നി൪മിക്കാൻ മന്ത്രി ജയലക്ഷ്മിയുടെ പ്രാദേശിക നിധിയിൽനിന്നും മൂന്നര കോടി അനുവദിച്ചതായി പ്രഖ്യാപനം നടന്നിരുന്നു. കഴിഞ്ഞ വേനൽകാലത്ത് മണ്ണു പരിശോധന മാത്രമാണ് നടന്നത്. പുതുശ്ശേരി ആയു൪വേദ ഡിസ്പെൻസറിയിലേക്ക് ദിനംപ്രതി നിരവധി ആളുകളാണ് ഈ പാലത്തെ ആശ്രയിച്ചിരുന്നത്. ഇവിടെ സ്ഥിരം പാലം യാഥാ൪ഥ്യമായാൽ വാളാട് പേര്യ വഴി എളുപ്പത്തിൽ തലശ്ശേരിയിലും കണ്ണൂരും കോഴിക്കോടും എത്താനാകും. സ്ഥിരം പാലം യാഥാ൪ഥ്യമാകാൻ കാലതാമസമെടുക്കുമെന്നതിനാൽ അടിയന്തരമായി താൽക്കാലിക പാലം നി൪മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.