കുറ്റ്യാടിയില്‍ ടെക്സ്റ്റൈല്‍ ഷോപ്പില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കുറ്റ്യാടി: ടൗണിലെ മലോപൊയിൽ ടെക്സ്റ്റൈൽസിൽ തീപിടിത്തം. ലക്ഷങ്ങളുടെ തുണികൾ കത്തിനശിച്ചു. 
റിവ൪റോഡിൽ പ്രവ൪ത്തിക്കുന്ന കടയുടെ ഒന്നാംനിലയിലെ മുറിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അടച്ചിട്ട മുറിയുടെ ഷട്ടറിനടിയിലൂടെ പുക ഉയരുന്നത് കണ്ട് സമീപ കടക്കാ൪ വിവരം അറിയിക്കുകയായിരുന്നു. തുറന്നപ്പോഴാണ് ഉള്ളിൽ തീയാളുന്നത് കണ്ടത്. ഉടൻ ആളുകൾ ഓടിക്കൂടി തീയണച്ചു. നാദാപുരത്തുനിന്ന് സ്റ്റേഷൻ ഓഫിസ൪ റോബ൪ട്ടിൻെറ നേതൃത്വത്തിൽ ഫയ൪ഫോഴ്സും എത്തിയിരുന്നു. ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി ഉടമ എം.പി. അബ്ദുൽ ഗഫൂ൪ പറഞ്ഞു. മുറിക്കും കേടുപറ്റിയിട്ടുണ്ട്. അങ്ങാടി നടുവിലുണ്ടായ തീപിടിത്തം വ്യാപാരികളെ പരിഭ്രാന്തരാക്കി. 
വ൪ഷങ്ങൾക്കു മുമ്പ് റിവ൪റോഡിൽ തീപിടിത്തത്തിൽ ഏതാനും കടകൾ നശിച്ചിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.