പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന്

കോഴിക്കോട്: വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റ൪ ചെയ്ത നടക്കാവ് പൊലീസിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.എം.എസ് ഓട്ടോ കൺസൽട്ടൻറ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. രത്നാകരൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
 ബസുടമയുടെ പേരിൽ വ്യാജ കത്ത് തയാറാക്കി മറ്റൊരു ബസിന് താൽക്കാലിക പെ൪മിറ്റ് നേടിക്കൊടുത്തുവെന്ന പൊലീസിൻെറ ആരോപണം കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. 
മാധ്യമങ്ങൾക്കു തെറ്റായ വാ൪ത്ത നൽകി പൊതുപ്രവ൪ത്തകനായ തന്നെ അപമാനിക്കാൻ പൊലീസിനൊപ്പം ആ൪.ടി. ഓഫിസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി രത്നാകരൻ ആരോപിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.