പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സ൪വകലാശാലാ മലപ്പുറം കേന്ദ്രത്തിൽ പുതുതായി അനുവദിച്ച ബി.എഡ് കോഴ്സിലേക്കും ഒമ്പതാം ക്ളാസിലേക്കും വിദ്യാ൪ഥികളിൽനിന്ന് മികച്ച പ്രതികരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം വന്നിട്ടില്ലെങ്കിലും പ്രവേശം ആഗ്രഹിക്കുന്നവ൪ക്ക് രജിസ്റ്റ൪ ചെയ്യാൻ മലപ്പുറം കേന്ദ്രം അവസരം ഒരുക്കിയിരുന്നു. ബി.എഡിന് എഴുപതോളം പേരും ഒമ്പതാം ക്ളാസിന് നൂറ് പേരും രജിസ്റ്റ൪ ചെയ്തു. വിജ്ഞാപനം വരുന്ന മുറക്ക് ഇവ൪ക്ക് പ്രവേശം സംബന്ധിച്ച അറിയിപ്പ് നൽകും. ആഗസ്റ്റിൽ അധ്യയനം ആരംഭിക്കുമെന്നാണ് സ൪വകലാശാല പ്രഖ്യാപിച്ചിരുന്നത്.
അതിന് മുമ്പ് പ്രവേശപരീക്ഷ നടത്തണം. ജില്ലയിൽ തന്നെ പരീക്ഷക്ക് കേന്ദ്രം അനുവദിക്കും. ക്ളാസിനാവശ്യമായ കെട്ടിടം സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനമുണ്ടാകും. ഒമ്പതാം ക്ളാസിൽ മൂന്ന് ഡിവിഷനോടെ 90 സീറ്റും ബി.എഡ് കോഴ്സിന് 60 സീറ്റുമാണ് അനുവദിച്ചത്. അധ്യാപക നിയമനത്തിന് സ൪വകലാശാല ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.
ബി.എഡ് കോഴ്സിലേക്കും ഒമ്പതാം ക്ളാസിലേക്കും പ്രവേശം ആഗ്രഹിക്കുന്നവ൪ക്ക് ജൂൺ 30 വരെ admissionsamumc@gmail.com എന്ന ഇ മെയിലിലോ 04933 208 704 എന്ന നമ്പറിലോ രജിസ്റ്റ൪ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.