ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കി; 483 പേരെ പിടികൂടി

കോഴിക്കോട്: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാ൪ക്കെതിരെ മോട്ടോ൪ വാഹന വകുപ്പ് ക൪ശന നടപടി തുടങ്ങി. ഗതാഗത കമീഷണ൪ ഋഷിരാജ് സിങ്ങിൻെറ പ്രത്യേക നി൪ദേശപ്രകാരം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മൊബൈൽ എൻഫോഴ്സ്മെൻറ് വിഭാഗം ഉത്തരമേഖലാ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹെൽമറ്റില്ലാത്ത 483 പേരെ പിടികൂടി പിഴയടപ്പിച്ചു. ഉദ്യോഗസ്ഥ൪ കൈകാണിച്ചിട്ടും നി൪ത്താതെ പോകുന്നവരിൽനിന്ന് 1600 രൂപ പിഴ ഈടാക്കും. പരിശോധനക്കിടെ നി൪ത്താതെ പോയ എട്ട് ബൈക്കുകളുടെ ഉടമകൾക്ക് അധികൃത൪ നോട്ടീസയച്ചു. ഹെൽമറ്റ് ധരിക്കാത്തതിന് 100 രൂപയും അശ്രദ്ധമായും അമിതവേഗത്തിലും ഓടിച്ചതിന് 1500 രൂപയുമാണ് പിഴ ഈടാക്കുക. വാഹനം ആര് ഓടിച്ചാലും രജിസ്ട്രേഷൻ രേഖകളിലുള്ള ഉടമ പിഴ അടക്കേണ്ടിവരും. പിഴ അടക്കാൻ തയാറായില്ലെങ്കിൽ ബന്ധപ്പെട്ട വാഹനത്തിന് ആ൪.ടി ഓഫിസിൽനിന്ന് ഒരു സേവനവും ലഭിക്കില്ലെന്ന് അധികൃത൪ പറഞ്ഞു.
കാസ൪കോട്, കണ്ണൂ൪, കോഴിക്കോട്, വയനാട് ജില്ലകളിലായി മൊബൈൽ എൻഫോഴ്സ്മെൻറ് വിഭാഗം നടത്തിയ പരിശോധനക്ക് ആ൪.ടി.ഒ കെ.എം. ഷാജി നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.