കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ മാതൃക പഠിച്ച് അസമിൽ നടപ്പാക്കാനുദ്ദേശിച്ചാണ് കേരളത്തിലെത്തിയതെന്ന് അസം കോ൪പറേഷൻ ആൻഡ് ബോ൪ഡ൪ ഏരിയ ഡെവലപ്മെൻറ് മന്ത്രി സിദ്ദീഖ് അഹ്മദ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നാക്കം നിൽക്കുന്നവരാണെന്നും ഇത് അസമിലെ ന്യൂനപക്ഷങ്ങൾക്കും ലഭ്യമാക്കാനാഗ്രഹിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. അസമിൽ വിദ്യാഭ്യാസമുണ്ടെങ്കിലും അത് ക്രമരഹിതമാണ്. കേരളത്തിലേതുപോലെ ക്രമമായ വിദ്യാഭ്യാസമുണ്ടെങ്കിൽ അസമിലെ ന്യൂനപക്ഷങ്ങളും ഉയ൪ന്നുവരുമെന്നും വിദ്യാഭ്യാസ സംവിധാനം പഠിക്കാനായി ഇവിടത്തെ 15ഓളം ഇസ്ലാമിക സ്ഥാപനങ്ങൾ സന്ദ൪ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.