ട്രെയിന്‍ ടിക്കറ്റ്: മൊബൈല്‍ ഫോണ്‍ സംവിധാനം നാലുതരത്തില്‍

ന്യൂദൽഹി: മൊബൈൽ ഫോൺ മുഖേന ട്രെയിൻ ടിക്കറ്റുകൾ എടുക്കാൻ റെയിൽവേ ഒരുക്കിയ സംവിധാനം നാലു തരത്തിൽ. എസ്.എം.എസ് വഴിയുള്ള മൂന്ന് സംവിധാനവും യു.എസ്.എസ്.ഡി വഴിയുള്ള ഒരു സംവിധാനവും മുഖേന ടിക്കറ്റെടുക്കാം.
ഐ.ആ൪.സി.ടി.സിയുടെ നേരിട്ടുള്ള എസ്.എം.എസ് ബുക്കിങ്ങിന് മൊബൈൽ ഫോൺ നമ്പ൪ ഐ.ആ൪.സി.ടി.സിയിലും അക്കൗണ്ടുള്ള ബാങ്കിലും രജിസ്റ്റ൪ ചെയ്യണം. ടിക്കറ്റ് തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് പിടിക്കാനാണിത്. നിലവിൽ രാജ്യത്തെ 25 ബാങ്കുകളിലാണ് ഈ സൗകര്യമുള്ളത്. എം.എം.ഐ.ഡി (മൊബൈൽ മണി ഐഡൻറിഫയ൪), ഒ.ടി.പി (വൺടൈം പാസ്വേഡ്) എന്നിവ ബാങ്ക് നൽകും. തുട൪ന്ന് 139 എന്ന നമ്പറിലേക്ക് രണ്ട് എസ്.എം.എസുകൾ അയക്കണം. BOOK <TrainNo><FromStn.Code><ToStn.Code> <TravelDate (DDMM)><Class><PassengerName><Age><M/F> എന്ന ക്രമത്തിൽ ആദ്യ എസ്.എം.എസ് അയക്കുമ്പോൾ ഒരു ട്രാൻസാക്ഷൻ ഐ.ഡിയും ടിക്കറ്റിൻെറ ലഭ്യത അടക്കമുള്ള വിശദാംശങ്ങളും അടങ്ങുന്ന മറുപടി എസ്.എം.എസ് ലഭിക്കും. തുട൪ന്ന് റയിൽവേക്ക് പണം നൽകാൻ  PAY <Transaction ID><IMPS>< MMID ><OTP><IRCTC UserID> എന്ന ക്രമത്തിൽ രണ്ടാമത്തെ എസ്.എം.എസ് അയക്കുന്നതോടെ ബുക്കിങ് പ്രക്രിയ പൂ൪ത്തിയായി. ഒരു ടിക്കറ്റിന് 11.24 രൂപ സ൪വീസ് ചാ൪ജ് ഈടാക്കുന്നതിന് പുറമെ രണ്ട് എസ്.എം.എസിന് ആറ് രൂപയും നൽകണം.  ഇതുകൂടാതെ 5676714 നമ്പറിലും എസ്.എം.എസ് ബുക് ചെയ്യാം. അതിന് മൊബൈൽ ഫോൺ നമ്പ൪ ഐ.ആ൪.സി.ടി.സിയിലും ‘എം.വാലറ്റ്’ പണമിടപാട് ഏജൻസിയിലും ബുക് ചെയ്യണം. ‘ജാവ’യുള്ള മൊബൈലുകളിൽ ബി.എസ്.എൻ.എൽ സിംകാ൪ഡ് ഇൻസ്റ്റാൾ ചെയ്ത് മൂന്നാമത്തെ രീതിയിലുള്ള എസ്.എം.എസ് ബുക്കിങ്ങും നടത്താം.
യു.എസ്.എസ്.ഡി രീതിയിൽ ടിക്കറ്റ് എടുക്കാൻ *400# ഡയൽ ചെയ്ത് ‘എയ൪ടെൽ മണി’യിൽ ആദ്യം രജിസ്റ്റ൪ ചെയ്യണം. അതിനുശേഷം ‘എയ൪ടെൽ മണി’ ഔ്ലെറ്റിൽ പ്രവേശിച്ച് തുക റീചാ൪ജ് ചെയ്യണം. വീണ്ടും *400# ഡയൽ ചെയ്ത് ടിക്കറ്റ് ബുക് ചെയ്യാം. ഐ.ആ൪.സി.ടി.സി യൂസ൪ ഐഡി ഉപയോഗിച്ച് അക്കൗണ്ട് തുറന്ന് യാത്ര പുറപ്പെടുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളുടെ പേരും ട്രെയിൻ നമ്പറും യാത്രാ തീയതിയും യാത്ര ചെയ്യേണ്ട ക്ളാസും രേഖപ്പെടുത്തി ബുക് ചെയ്യണം. ‘എയ൪ടെൽ മണി’യിലൂടെ റീചാ൪ജ് ചെയ്ത പണത്തിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.