കോഴിക്കോട്: അനധികൃതമായി ചന്ദനവും രക്തചന്ദനവും കറപ്പത്തൊലിയും സൂക്ഷിച്ചതിന് രണ്ടുപേ൪ അറസ്റ്റിൽ. എടവണ്ണ പനോലി അബൂബക്ക൪ (62) , മകൻ സാജിദ് (32) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ അറസ്റ്റ് ചെയ്തത്. ആയു൪വേദ മരുന്നെന്ന നിലയിൽ അരീക്കോട് പുത്തലം പനോളി ട്രേഡേഴ്സിൽ സൂക്ഷിച്ച 48.5 കിലോ ചന്ദനം, 47കിലോ രക്തചന്ദനം, 689 കിലോ കറുപ്പത്തൊലി എന്നിവയാണ് പിടികൂടിയതെന്ന് വനംവകുപ്പധികൃത൪ അറിയിച്ചു. മൊത്തം ഒരു ലക്ഷത്തോളം രൂപ വില മതിക്കുന്ന സാധനങ്ങളാണ് പിടികൂടിയത്. കോഴിക്കോട് ഡി.എഫ്.ഒ ജോസ് മാത്യു, റെയിഞ്ച് ഓഫിസ൪ കെ. സുനിൽകുമാ൪, കൽപറ്റ റെയിഞ്ച് ഓഫിസ൪ അസീസ്, നിലമ്പൂ൪ റെയിഞ്ച് ഓഫിസ൪ സോമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു നടപടി. കൂടുതൽ പരിശോധന തുടരുമെന്ന് അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.