പാലക്കാട്: നഗരത്തിലെ തിരക്കേറിയ ജങ്ഷനിൽ പട്ടാപകൽ മദ്യലഹരിയിൽ യുവതിയെ കടന്നു പിടിച്ച യുവാക്കളെ ട്രാഫിക് പൊലീസും നാട്ടുകാരും ചേ൪ന്ന് പിടികൂടി. കൊട്ടേക്കാട് നെല്ലിശേരിവീട്ടിൽ ഡെന്നീസ് (27), വലിയപാടം നടുവക്കാട്ടുപാളയം സൂര്യനിവാസിൽ സുരേഷ് (27) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് പാലക്കാട് നോ൪ത്ത് പൊലീസിന് കൈമാറി.
ബുധനാഴ്ച രാവിലെ പത്തോടെ സുൽത്താൻപേട്ട ജങ്ഷന് സമീപമാണ് സംഭവം. നഗരത്തിലെ ഷോപ്പിങ് മാളിലെ ജീവനക്കാരിയായ യുവതി ഹെഡ്പോസ്റ്റ് ഓഫിസിന് സമീപത്ത് ബസിറങ്ങി ജോലി സ്ഥലത്തേക്ക് വരുന്നതിനിടെയാണ് മദ്യലഹരിയിലത്തെിയ യുവാക്കൾ കടന്നുപിടിച്ചത്. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് കോൺസ്റ്റബിളും വഴിയാത്രക്കാരും സമീപത്തെ കടകളിലെ ജീവനക്കാരും ചേ൪ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശിക്ഷാനിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരമാണ് ഇരുവ൪ക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.