അഹ്മദാബാദ്: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡീഷനൽ ഡി.ജി.പി പി.പി. പാണ്ഡെ സമ൪പ്പിച്ച ഹരജി പരിഗണിക്കുന്നത് ഗുജറാത്ത് ഹൈകോടതി ജൂൺ 28ലേക്ക് മാറ്റി. കേസ് ഹൈകോടതിയുടെ തന്നെ മറ്റൊരു ഡിവിഷൻ ബെഞ്ചിൻെറ പരിഗണനയിലുള്ളതിനാൽ പാണ്ഡെയുടെ അപേക്ഷയും ഈ ബെഞ്ചിന് വിടണമെന്ന സി.ബി.ഐ വാദത്തെ തുട൪ന്നാണ് മാറ്റിയത്.
ജസ്റ്റിസ് ജയന്ത് പട്ടേൽ, അഭിലാഷ കുമാരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 2011 ഡിസംബറിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. മാത്രമല്ല, ഈ ബെഞ്ചിൻെറ നി൪ദേശമനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതും. ഇക്കാര്യം സി.ബി.ഐ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.