കര്‍ണാടകയില്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി

ബംഗളൂരു: ചില്ലറ വ്യാപാര മേഖലയിൽ ക൪ണാടക സ൪ക്കാ൪ വിദേശ നിക്ഷേപം അനുവദിച്ചു. വിദേശ നിക്ഷേപ നയത്തിന് ക൪ണാടക സ൪ക്കാ൪ അനുകൂലമാണെന്ന് ഡി.ഐ.പി.പി സെക്രട്ടറി സൗരഭ് ചന്ദ്ര വ്യക്തമാക്കി.  ചില്ലറ വ്യാപാരമേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിന് മുൻ ബി.ജെ.പി സ൪ക്കാ൪ അനുകൂലിച്ചിരുന്നില്ല. എന്നാൽ, പുതിയ സ൪ക്കാ൪ ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷേപത്തിന് അനുകൂലമായ നയമാണ് സ്വീകരിച്ചത്.
ഇതുവരെ 11 സംസ്ഥാനങ്ങളാണ് ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷേപം അനുവദിച്ചത്. ഈ മാസം ആദ്യം ഹിമാചൽ പ്രദേശും ചില്ലറ വ്യാപാര മേഖലയിൽ 51 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകിയിരുന്നു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മണിപ്പൂ൪ മുതലായ സംസ്ഥാനങ്ങളാണ് വിദേശ നിക്ഷേപം അനുവദിച്ചത്.
വിദേശ നിക്ഷേപം അനുവദിച്ചെങ്കിലും ഇതുവരെ ഒരു വിദേശ സ്ഥാപനവും സംസ്ഥാനത്ത് നിക്ഷേപത്തിന് താൽപര്യം കാണിച്ചിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.