തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ 8.21 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കൊട്ടിയം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് സമ൪പ്പിച്ച 8.21 കോടി രൂപ വാ൪ഷിക പദ്ധതിക്ക് അംഗീകാരം നൽകി. സാമൂഹികക്ഷേമപദ്ധതികൾ, വിവരസാങ്കേതിക സഹായത്തോടെയുള്ള സേവനദായക സംവിധാനങ്ങൾ സജ്ജീകരിക്കൽ, റോഡ് വികസനം എന്നിവക്കാണ് ഊന്നൽനൽകുന്നത്. ജനറൽ വിഭാഗത്തിൽ 7.59 കോടി രൂപയുടെ 129 പ്രോജക്ടുകളും പട്ടികജാതി വിഭാഗത്തിൽ 91 ലക്ഷം രൂപയുടെ ഒമ്പത് പ്രോജക്ടുകളും ഉൾപ്പെടെ 138 പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. റോഡുകളുടെ നി൪മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി രൂപ വകയിരുത്തി. ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് അഞ്ച് അങ്കണവാടികൾക്ക് പുതുതായി കെട്ടിടം നി൪മിക്കുന്നതിന് 25ലക്ഷം രൂപ വകയിരുത്തി. 
കുണ്ടറ നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും സമ്പൂ൪ണ ശുചിത്വം ലക്ഷ്യമാക്കി എം.എ. ബേബി എം.എൽ.എ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ഹരിത കുണ്ടറ’ പദ്ധതിക്ക് രണ്ടാംഘട്ടമായി 22ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഡീസൻറ് ജങ്ഷൻ, മൈലാപ്പൂര്, കുരീപ്പള്ളി എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 15ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പഞ്ചായത്തിലെ എല്ലാ വായനശാലകൾക്കും റഫറൻസ് ഗ്രന്ഥങ്ങൾ ലഭ്യമാക്കുന്നതിനും സ്പോ൪ട്സ് ക്ളബുകൾക്ക് സ്പോ൪ട്സ് കിറ്റ് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിക്കും അംഗീകാരം ലഭ്യമായിട്ടുണ്ട്. 
 
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.