റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിച്ചു

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിന് മുന്നിലെ റോഡിലെ കുഴികളിലെ വെള്ളക്കെട്ടിൽ വാഴ നട്ട് നാട്ടുകാ൪ പ്രതിഷേധിച്ചു. മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികൾക്ക് എത്തിപ്പെടാൻ ദുരിതമാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികൾ കാണാതെ വാഹനങ്ങൾ വീഴുന്നത് നിത്യസംഭവമാണ്. പഞ്ചായത്ത്-പൊതുമരാമത്ത് അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരനടപടി ഇല്ലാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാ൪ മുന്നറിയിപ്പ് നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.