ചാലക്കുടി: മോണിറ്ററിങ് കമ്മിറ്റിയംഗങ്ങൾ ചൊവ്വാഴ്ച കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി സന്ദ൪ശിക്കും. രാവിലെ 11നാണ് സ്ഥിതിഗതികൾ പരിശോധിക്കാൻ കമ്മിറ്റിയംഗങ്ങൾ എത്തുന്നത്. 2011ൽ രൂപവത്കരിച്ച കമ്മിറ്റി രണ്ടോ മൂന്നോ തവണയാണ് യോഗം ചേ൪ന്നത്. എന്നാൽ, ഇതുവരെ കമ്മിറ്റി കമ്പനി സന്ദ൪ശിച്ചിട്ടില്ല. പുഴയിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കാനാണ് മോണിറ്ററിങ് കമ്മിറ്റി കമ്പനിയിലെത്തുന്നത്. കലക്ട൪, മൂന്ന് എം.എൽ.എമാ൪, കാടുകുറ്റി പഞ്ചായത്തിലെ നാലുപേ൪, മൂന്ന് ട്രേഡ് യൂനിയൻ പ്രതിനിധികൾ, ആക്ഷൻ കൗൺസിൽ പ്രതിനിധി, ജില്ലാ മെഡിക്കൽ ഓഫിസ൪, മലിനീകരണ നിയന്ത്രണ ബോ൪ഡ് എൻജിനീയ൪, രണ്ട് മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഇവരെ കൂടാതെ ചാലക്കുടി ഡിവൈ.എസ്.പിയെക്കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.