കാക്കനാട്: കഴിഞ്ഞ 30 വ൪ഷമായി സംസ്ഥാനത്തെ പല ജില്ലകളിലും മോഷണം നടത്തിവന്ന കൊലപാതക കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം വടയാ൪ വെളയങ്ങാട് വീട്ടിൽ രതീഷാണ് (50) പിടിയിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം മുതൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ 200ഓളം മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചതായി തൃക്കാക്കര അസി. കമീഷണ൪ ബിജോ അലക്സാണ്ട൪ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആഹാരം കഴിക്കും. വില കൂടുകയോ രുചിയിൽ വ്യത്യാസം വന്നാലോ മീശമാധവൻ സിനിമയിലെ നായകനെപോലെ മീശ പിരിക്കും. പിന്നീട് മീശമാധവനായി അവിടെ മോഷണം ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു. കാഴ്ചയിൽ സുമുഖനായി നടക്കുന്ന ഇയാൾ സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
14 വ൪ഷം മുമ്പ് കോട്ടയത്തെ വൈക്കത്തുനിന്ന് കാസ൪കോട്ടേക്ക് താമസം മാറിയ ഇയാൾക്ക് അവിടെ ഭാര്യയും കുട്ടിയും ഉണ്ട്. കൊലപാതകം അടക്കം 20ഓളം കേസുകളിൽ പ്രതിയാണ്.
ഇയാൾക്കെതിരെ വാഴക്കുളം, മുളന്തുരുത്തി, എറണാകുളം സെൻട്രൽ, ഈരാറ്റുപേട്ട, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂ൪, ആലപ്പുഴ സൗത്ത്, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും ഹോസ്ദു൪ഗ് സ്റ്റേഷനിൽ കൊലപാതക കേസും ഉണ്ട്. തൃപ്പൂണിത്തുറ സി.ഐ ബൈജു പൗലോസ്, എസ്.ഐ പി.ആ൪. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തൃപ്പൂണിത്തുറ പേട്ടയിലെ റോയൽ ബേക്കറി, വൈറ്റിലയിലെ നാലുകെട്ട് റസ്റ്റോറൻറ്, ആലുവയിലെ സൈന ബേക്കറി, എറണാകുളം എം.ജി റോഡിലെ ഗോകുലം ഹോട്ടൽ, അങ്കമാലി സൂര്യ ഇൻറ൪ നാഷനൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച സി.സി.ടി.യു കാമറയിൽ രതീഷിൻെറ രൂപം വ്യക്തമായി പതിഞ്ഞത് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.