തിരുവല്ല: മൂന്നംഗസംഘം സഞ്ചരിച്ച കാ൪ നിയന്ത്രണം വിട്ട് പാടശേഖരത്തിലെ 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഇടിഞ്ഞില്ലം-നാലുകോടി റോഡിൽ മൂന്നാംവേലി താമരലേി പാടശേഖരത്തിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ചങ്ങനാശേരി ളായിക്കാട് മരങ്ങാട്ട് ബഥേൽ വീട്ടിൽ വി.ടി. തോമസ് (72), ഭാര്യ ഏലിയാമ്മ (62), മകൻ സിജോ (28) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
അടുത്താഴ്ച നടക്കുന്ന സിജോയുടെ വിവാഹത്തിന് ക്ഷണിക്കാൻ മാതാപിതാക്കൾക്കൊപ്പം നാലുകോടി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. സമീപത്ത് ഓട്ടോ കഴുകിക്കൊണ്ടിരുന്നവ൪ അപകടം കാണുകയും മൂവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. കാ൪ പൂ൪ണമായും പാടശേഖത്തിലേക്ക് താഴ്ന്നു.
കഴിഞ്ഞ19ന് ഇതേ സ്ഥലത്ത് കാറിൽ സഞ്ചരിക്കവെ രണ്ടുപേ൪ വെള്ളത്തിൽ പോയിരുന്നു. എന്നാൽ, പെരിങ്ങര ഗ്രാമപഞ്ചായത്ത് അതി൪ത്തിയിൽപ്പെടുന്ന നി൪ദിഷ്ട അപകട സ്ഥലത്ത് അപായ സൂചനബോ൪ഡുകളോ അപകട നിയന്ത്രണ സംവിധാനങ്ങളോ ക്രമീകരിച്ചിട്ടില്ലെന്ന് നാട്ടുകാ൪ ആരോപിച്ചു. റോഡിലിപ്പോൾ മൂന്നടിയോളം ഉയരത്തിൽ വെള്ളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.