ചങ്ങനാശേരി: വെള്ളം നിറഞ്ഞുകിടന്ന റോഡിൽ ദിശയറിയാതെ കാ൪ വയലിലേക്ക് മറിഞ്ഞു. പൂ൪ണമായും വെള്ളത്തിൽ താഴ്ന്ന കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാ൪ രക്ഷപ്പെടുത്തി. ളായിക്കാട് മരങ്ങാട്ട് ബെഥേൽ വീട്ടിൽ പി.ടി. തോമസ്, ഭാര്യ ഏലിയാമ്മ, മകൻ ടിജോ തോമസ് എന്നിവരെ നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. നാലുകോടി -ഇടിഞ്ഞില്ലം റോഡിൽ ഒട്ടത്തിൽക്കടവ് പാലത്തിന് സമീപം തിങ്കളാഴ്ചഉച്ചക്ക് രണ്ടോടെയാണ് അപകടം. ടിജോ തോമസിൻെറ വിവാഹത്തിന് ക്ഷണിക്കാനായി മല്ലപ്പള്ളിയിലേക്ക് ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴആണ് സംഭവം.
നാല് ദിവസം മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു കാ൪ റോഡിൽ നിന്ന് ദിശ തെറ്റി വയലിലേക്ക് മറിഞ്ഞിരുന്നു. ചൂണ്ടയിട്ട് കൊണ്ടിരുന്ന നാട്ടുകാരാണ് രക്ഷകരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.