മങ്കരയെ മാലിന്യ വിമുക്തമാക്കുന്നു

മങ്കര: ഗ്രാമപഞ്ചായത്ത് മാലിന്യവിമുക്ത ഗ്രാമപഞ്ചായത്താക്കുന്നതിൻെറ മുന്നോടിയായി വീടുകൾ തോറും മാലിന്യപൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് തുടക്കംകുറിച്ചു. അപേഷിച്ച തൊള്ളായിരത്തോളം വീടുകളിലാണ് ആദ്യഘട്ടത്തിൽ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നത്. മുണ്ടൂ൪ ഐ.ആ൪.ടി.സിയും മങ്കര ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡിവിഷൻ  കോഓഡിനേറ്റ൪ പ്രഫ. ബി.എം. മുസ്തഫയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഇവ സ്ഥാപിക്കുന്നത്. അര മീറ്റ൪ താഴ്ചയിൽ അടുത്തടുത്ത് രണ്ട് കുഴികളെടുത്ത് ഒരു മീറ്റ൪ താഴ്ചയിൽ രണ്ട് പൈപ്പ് കമ്പോസ്റ്റ് രണ്ട് കുഴികളിൽ ഇറക്കി മേൽഭാഗം മുട്ടുന്നതോടെ  പദ്ധതി പൂ൪ത്തിയാവും. വീടുകളിലെ ചെറുമാലിന്യങ്ങൾ ഇവയിൽ നിക്ഷേപിക്കാം. മുട്ടതോട്, പ്ളാസ്റ്റിക് എന്നിവ നിക്ഷേപിക്കാൻ പാടില്ല. 40 ദിവസത്തിന് ശേഷം വളമായി മാറും. ഒന്ന് നിറഞ്ഞു കഴിഞ്ഞാൽ രണ്ടാമത്തേതിൽ മാലിന്യം നിക്ഷേപിക്കാം. മങ്കര പഞ്ചായത്തിലെ മാരാംപറമ്പ് പട്ടികജാതി കോളനിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ടി.പി. വിശ്വനാഥൻ, വൽസല, പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസ് എന്നിവ൪ സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.