തിരുവനന്തപുരം: സോളാ൪ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻെറ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകത്തിൽ സരിത നായ൪ക്കും ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി.
രശ്മി കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ സരിത നായ൪ തന്നെ വിളിച്ച് രശ്മി മരിച്ചെന്നും സെറിബ്രൽ ഹെമറേജാണ് കാരണമെന്ന് പറഞ്ഞതായും ‘ക്രൈം’ റിപ്പോ൪ട്ട൪ സിന്ധുകൃഷ്ണ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
രശ്മിയുടെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ തിരുവനന്തപുരം കൻേറാൺമെൻറ് സ്റ്റേഷനിലാണ് സിന്ധുകൃഷ്ണയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ക്രൈം ദൈ്വവാരികയിൽ സരിത നായ൪ക്കും ബിജു രാധാകൃഷ്ണനുമെതിരായ അന്വേഷണ റിപ്പോ൪ട്ട് പ്രസിദ്ധീകരിച്ചത് സിന്ധുകൃഷ്ണയായിരുന്നു. ഭ൪ത്താവ് ബിജുവും സരിതയും ചേ൪ന്ന് തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് രശ്മി ക്രൈം ഓഫിസിൽ എത്തിയിരുന്നെന്നും തുട൪ന്ന് രശ്മിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടുവെന്നും സിന്ധു മൊഴി നൽകി.
ജാമ്യാപേക്ഷ തള്ളി
അമ്പലപ്പുഴ: സോളാ൪ പാനൽ തട്ടിപ്പിൽ അമ്പലപ്പുഴ പ്ളാക്കുടി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും കുടുംബത്തിൻെറയും 74 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത കേസിലെ രണ്ടാംപ്രതി സരിത എസ്. നായരുടെ ജാമ്യാപേക്ഷ അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദം സ്വീകരിച്ചാണ് തള്ളിയത്.പൊലീസ് കസ്റ്റഡിയിലുള്ള ബിജു രാധാകൃഷ്ണൻെറ ജാമ്യാപേക്ഷയിൽ കോടതി 27ന് വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.