ഉത്തരാഖണ്ഡ്: നിയമസഭ അനുശോചിച്ചു

തിരുവനന്തപുരം: ഉത്തരാഖണ്ഡ് പ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ആയിരങ്ങൾക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി. അംഗങ്ങൾ രണ്ട് മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു.
നൂറ്റാണ്ടിലെ ഏറ്റവുംവലിയ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടന്നതെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളാണ് ദുരന്തം അനുഭവിക്കുന്നത്.
പ്രളയവും മഴയും പ്രതികൂല കാലാവസ്ഥയും പ്രദേശങ്ങളുടെ ദുരൂഹതയും രക്ഷാപ്രവ൪ത്തനങ്ങളെ തോൽപ്പിക്കുന്നതാണ്. നമ്മുടെ ഭടന്മാരും രക്ഷാപ്രവ൪ത്തകരും നടത്തുന്ന സാഹസിക പ്രവ൪ത്തനങ്ങൾക്ക് വിജയം ആശംസിക്കാം.
പരിസ്ഥിതി നശീകരണത്തിൻെറ ദുഷ്ഫലമാണ് ദുരന്തമെന്ന സത്യം നാം ഓ൪ക്കണമെന്നും സ്പീക്ക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.