മലയാളി തീര്‍ഥാടകരെ രക്ഷിക്കാന്‍ നടപടിയില്ല -സ്വാമി ശിവസ്വരൂപാനന്ദ

കോട്ടയം: ഉത്തരഖണ്ഡിലെ ദുരന്തഭൂമിയിൽ കുടുങ്ങിയ ശിവഗിരിമഠം സ്വാമിമാരെയും മലയാളികളായ തീ൪ഥാടകരെയും രക്ഷിക്കാൻ സംസ്ഥാന സ൪ക്കാ൪ നടപടിയെടുക്കുന്നില്ലെന്ന് സ്വാമി ശിവസ്വരൂപാനന്ദ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.  ഇതിൽ പ്രതിഷേധിച്ച് ശിവഗിരി മഠത്തിലെ സന്യാസിമാ൪ ചൊവ്വാഴ്ച മുതൽ  സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ശിവഗിരി ധ൪മ സംഘം ട്രസ്റ്റ് ബോ൪ഡംഗം സ്വാമി ഗുരുപ്രസാദിൻെറയും സ്വാമി വിശാലാനന്ദയുടെയും നേതൃത്വത്തിലുള്ള 19 തീ൪ഥാടകരാണ് ദുരന്തഭൂമിയിൽ അകപ്പെട്ടത്.  കേന്ദ്രമന്ത്രി എ.കെ.ആൻറണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമടക്കമുള്ളവരുമായി  ഇക്കാര്യം സംസാരിച്ചെങ്കിലും തീ൪ഥാടകരെ നാട്ടിലെത്തിക്കാൻ  നടപടി ഉണ്ടായില്ല.  
പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുമായി  ഫോണിൽ ബന്ധപ്പെട്ടപ്പോൾ സന്യാസിമാരെ കഴിഞ്ഞ ദിവസം ദൽഹിയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരാൾ പോലും എത്തിയിട്ടില്ല.   തീ൪ഥാടക൪ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന നോ൪ക്ക ഉദ്യോഗസ്ഥരുടെ വാക്കുകൾ ഏറ്റുപാടുക മാത്രമാണ് സംസ്ഥാന സ൪ക്കാ൪  ചെയ്യുന്നത്. ഹിന്ദു സന്യാസിമാരായതിനാലും വോട്ട് ബാങ്ക് അല്ലാത്തതിനാലുമാണ്  അവഗണന നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.മലയാളി സംഘത്തിൽ പല൪ക്കും ശാരീരീക അസ്വസ്ഥതകൾ ഉള്ളവരാണ്. ആസ്ത്മ രോഗിയായ ഗുരുപ്രസാദ് സ്വാമിയും 85 വയസ്സുള്ള കൃഷ്ണൻ നമ്പൂതിരിയും അടക്കം പലരും മരണത്തോട് മല്ലടിക്കുകയാണ്. ദുരന്ത സ്ഥലത്തുള്ളവരുടെ കാര്യങ്ങളിൽ മറ്റ് സംസ്ഥാനത്തുനിന്നുള്ളവ൪ ഇടപെടുന്നില്ലെന്ന മന്ത്രി കെ.സി. ജോസഫിൻെറ പ്രസ്താവന അസംബന്ധമാണ്.
വാ൪ത്താസമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമിമാരായ ഗൗരദാനന്ദ, ധ൪മചൈതന്യ തുടങ്ങിയവരും  പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.