ഡെറാഡുൺ: ഉത്തരാഖണ്ഡ് പ്രളയത്തിൽ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ സൂക്ഷിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടേയും ഫോറൻസിക് വിദഗ്ദരുടേയും നേതൃത്വത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയതാണ്. ഇത്തരം മൃതദേഹങ്ങളുടെ ഡി.എൻ.എയാണ് സൂക്ഷിക്കുക.
കേദാ൪താഴ്വരയിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളേയും ഒഴിപ്പിച്ചിട്ടുണ്ട്. ബദ്രീനാഥിലും ഹ൪സിലിലും കുടുങ്ങിയവ൪ക്കായുള്ള രക്ഷാപ്രവ൪ത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.