മഞ്ചേശ്വരം: രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തിൻെറ തുട൪ പ്രവ൪ത്തനത്തിന് സ്ഥലം എം.എൽ.എയുടെയും കേരള സ൪ക്കാറിൻെറയും സഹായ സഹകരണം ലഭിക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഇതിനാൽ, സ്മാരകം കേന്ദ്ര പെട്രോളിയം വകുപ്പ് ഏറ്റെടുക്കുകയാണെന്നും പ്രാഥമിക പ്രവ൪ത്തനത്തിന് 26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വീരപ്പ മൊയ്ലി പറഞ്ഞു.
കേരള-ക൪ണാടക സ൪ക്കാറുകളും കേന്ദ്രസ൪ക്കാറും സംയുക്തമായി നടത്തിക്കൊണ്ടുവരുന്ന സ്മാരകത്തിന് കേരള-ക൪ണാടക സ൪ക്കാറുകൾ അനുവദിച്ച 25 ലക്ഷം രൂപ വളരെ തുച്ഛമാണ്. ഇതിന് പുറമെ എം.എൽ.എയുടെയും കേരള സ൪ക്കാറിൻെറയും നിസ്സഹകരണംമൂലം കഴിഞ്ഞ രണ്ടുവ൪ഷമായി സ്മാരക കേന്ദ്രത്തിൻെറ പ്രവ൪ത്തനം നിശ്ചലമായിരിക്കുകയാണ്.
രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകം ‘ഗിളിവിണ്ടു’ പ്രോജക്ടിൻെറ ഭാഗമായുള്ള ‘ഭവനിക’ ഓഡിറ്റോറിയത്തിൻെറ നി൪മാണ പ്രവ൪ത്തനത്തിൻെറയും എം.പി ഫണ്ടിൽനിന്ന് അനുവദിച്ച ‘സാകേത’ അതിഥി മന്ദിരത്തിൻെറയും ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു സ്മാരകത്തിന് പ്രത്യേക താൽപര്യം എടുത്തിരുന്നുവെങ്കിലും ഇപ്പോൾ ഇതിൻെറ പ്രവ൪ത്തനം നിശ്ചലാവസ്ഥയിലാണ്. സ്മാരകത്തിൻെറ പ്രവ൪ത്തനം ജനങ്ങളുമായി ബന്ധപ്പെടുത്താൻ മൂന്നുമാസത്തിലൊരിക്കൽ പരിപാടികൾ ആവിഷ്കരിക്കണമെന്ന് സ്മാരക സമിതി പ്രസിഡൻറ് കൂടിയായ ജില്ലാ കലക്ടറോട് മന്ത്രി നി൪ദേശം നൽകി.
പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. ബി.വി. കക്കില്ലായ റിപ്പോ൪ട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ പി.ബി. അബ്ദുൽറസാഖ്, എൻ.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ശ്യാമളാ ദേവി, ഹ൪ഷാദ് വോ൪ക്കാടി, മുസ്റത്ത് ജഹാൻ, ഡി.കെ. ചൗട്ട, ബി. സുബ്ബയ്യ റൈ, കെ.ആ൪. ജയാനന്ദൻ, രാമകൃഷ്ണ കടമ്പാ൪, ജയാനന്ദ പൈ, തേജോമയ എന്നിവ൪ സംസാരിച്ചു.
ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪ സ്വാഗതവും എം.ജെ. കിണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.