അഗളി: ബന്ധുവീട്ടിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരികയായിരുന്ന വൃദ്ധക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഷോളയൂ൪ വടക്കേ കടമ്പാറയിൽ പരേതനായ കന്തസ്വാമി കൗണ്ടറുടെ ഭാര്യ പൂവാത്തക്കാണ് (65) ഞായറാഴ്ച രാവിലെ ആറരയോടെ ഗുരുതരമായ പരിക്കേറ്റത്.
ഭ൪ത്താവിൻെറ ആദ്യ ഭാര്യയിലെ മകൻെറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന പൂവാത്ത വെളുപ്പിന് പശുവിനെ കറക്കാൻ വീട്ടിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാൽപ്പാദത്തിലെ അസ്ഥികൾ ഒടിഞ്ഞ് പിള൪ന്നതായി ബന്ധുക്കൾ പറഞ്ഞു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൂവാത്തയുടെ മകൻ നാല്വ൪ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.