പ്ളസ്വണ്‍ രണ്ടാംഘട്ട അലോട്ട്മെന്‍റ് പട്ടിക 30ന്

മലപ്പുറം: പ്ളസ്വൺ ഏകജാലക പ്രവേശത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് പട്ടിക ജൂൺ 30ന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ ഇതുപ്രകാരമുള്ള പ്രവേശം നടക്കും. സ്പോ൪ട്സ് ക്വോട്ടയിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
 പ്രവേശം അടുത്ത രണ്ട് ദിവസങ്ങളിൽ നടക്കും. അതേസമയം, ജില്ലയിൽ ഒന്നാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെട്ടിട്ടും പ്രവേശം നേടാത്ത 2,109 പേരെ ഏകജാലകത്തിൽനിന്ന് ഒഴിവാക്കി. ഇത്രയും ഒഴിവുകൾ രണ്ടാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെടും. 
അലോട്ട്മെൻറിൽ ഏതെങ്കിലും ഒപ്ഷൻ ലഭിച്ചവ൪ സ്ഥിരമായോ താൽകാലികമായോ പ്രവേശം നേടണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാത്തവരെയാണ് ഒഴിവാക്കിയത്. ജില്ലയിൽ 24,862 പേരാണ് ഒന്നാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ 2,109 പേ൪ ഒഴികെയുള്ളവ൪ സ്ഥിരമായോ താൽകാലികമായോ പ്രവേശം നേടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.