ഭരണ സിരാകേന്ദ്രങ്ങള്‍ ജീര്‍ണതയുടെ വേദികളാക്കരുത് -ഐ.എസ്.എം

മഞ്ചേരി: ഭരണസിരാ കേന്ദ്രങ്ങൾ ജീ൪ണ സംസ്കാരത്തിൻെറ വേദികളാക്കി മാറ്റരുതെന്ന് ഐ.എസ്.എം ജില്ലാ സമിതി സംഘടിപ്പിച്ച എൻലൈറ്റൻമെൻറ് ആവശ്യപ്പെട്ടു. പൗരസുരക്ഷ ഉറപ്പുവരുത്തേണ്ട ഭരണക൪ത്താക്കളുടെ ഓഫിസുകൾ സംശയത്തിൻെറ നിഴലിൽ വരുന്നത് ആശങ്കാജനകമാണെന്നും അഭിപ്രായപ്പെട്ടു. എടവണ്ണ ഇസ്ലാഹി സെൻററിൽ ചേ൪ന്ന പരിപാടി ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് പ്രഫ. യു.പി. യഹ്യാഖാൻ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ശാക്കി൪ബാബു കുനിയിൽ അധ്യക്ഷതവഹിച്ചു. 
സംസ്ഥാന വൈസ്പ്രസിഡൻറ് ജാബി൪ അമാനി, സെക്രട്ടറി ഡോ. ഫുഖാറലി പാലക്കാട്, കെ.എൻ.എം ജില്ലാ സെക്രട്ടറി ഹംസ സുല്ലമി കാരക്കുന്ന്, എം.എസ്.എം ജില്ലാ പ്രസിഡൻറ് മുഹ്സിൻ തൃപ്പനച്ചി, നൂറുദ്ദീൻ എടവണ്ണ എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം പെരിമ്പലം, അബ്ദുൽഗഫൂ൪ സ്വലാഹി, നൗഷാദ് ഉപ്പട, ശിഹാ൪ അരിപ്ര, ജാബി൪ വാഴക്കാട്, മുജീബ് റഹ്മാൻ കല്ലരട്ടിക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വംനൽകി. നജ്മുദ്ദീൻ ഒതായി, എം.എം. നജീബ്, സാജിദ് മൈലാടി, സുബൈ൪ പോത്തുകല്ല്, മൊയ്തീൻകുട്ടി സുല്ലമി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.