കാട്ടാനകളുടെ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകനടക്കം നാലുമരണം

ബംഗളൂരു: ക൪ണാടകയിൽ രണ്ടുദിവസത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ പത്രപ്രവ൪ത്തകൻ ഉൾപ്പെടെ മൂന്നുപേ൪ മരിച്ചു. ബംഗളൂരു നഗരാതി൪ത്തിയിലെ ഹൊസ്കോട്ടയിൽ വിജയവാണി കന്നട പത്രത്തിൻെറ പ്രാദേശിക ലേഖകൻ മഞ്ജുനാഥ് (24) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. തമിഴ്നാട് അതി൪ത്തിയിലെ കൃഷ്ണഗിരി വനമേഖലയിൽനിന്ന് പതിനഞ്ചോളം കാട്ടാനകളാണ് നാട്ടിലിറങ്ങിയത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകളുടെ സഞ്ചാരം വ൪ധിച്ചിരിക്കുകയാണെന്ന് നാട്ടുകാ൪ പറയുന്നു. പൊലീസും വനപാലകരും സ്ഥലത്തെത്തി കഠിനശ്രമം നടത്തിയാണ് ആനകളെ കാട്ടിലേക്ക് ഓടിച്ചത്. നൂറുകണക്കിനാളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി.
കോലാ൪ ജില്ലയിലെ മാലൂ൪ ഹുൽകൂരിൽ കാട്ടാനക്കൂട്ടത്തിൽപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നുപേ൪ മരിച്ചു.
മൂന്നുപേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ആടിനെയും പശുവിനെയും മേയ്ക്കുകയായിരുന്ന മല്ലപ്പ (60), മുനിയപ്പ (60), മഞ്ജപ്പ (45) എന്നിവരാണ് മരിച്ചത്. അബ്ബേനഹള്ളി സ്വദേശികളാണ് മരിച്ചവ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.