മലപ്പുറം: നടന്നുപോയ വിവാഹങ്ങൾ രജിസ്റ്റ൪ ചെയ്യുന്നതിനുള്ള സ൪ക്കുലറിനെ ദു൪വ്യാഖ്യാനം ചെയ്യേണ്ടതില്ളെന്നും സ൪ക്കുലറിൽ ഒരു തെറ്റുമില്ളെന്നും തദ്ദേശഭരണ മന്ത്രി എം.കെ. മുനീ൪. മുസ്ലിം ലീഗ് ജില്ലാ വാ൪ഷിക കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിവാഹവും രജിസ്റ്റ൪ ചെയ്യണമെന്നത് 2006ലെ സുപ്രീം കോടതി വിധിയാണ്. നടന്നുപോയ വിവാഹം രജിസ്റ്റ൪ ചെയ്തുകൊടുക്കേണ്ടതാണെന്ന നിയമവകുപ്പിൻെറ സ൪ക്കുല൪ ബന്ധപ്പെട്ട രജിസ്ട്രാ൪മാ൪ക്ക് നൽകുകയാണ് ചെയ്തത്. നേരത്തെ വിവാഹിതരായവ൪ക്ക് രജിസ്ട്രേഷന് അവസരം നൽകേണ്ട സാമൂഹിക ബാധ്യത സ൪ക്കാറിനുണ്ട്.മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം കുറച്ചുള്ള ഒരുത്തരവും സ൪ക്കാ൪ ഇറക്കിയിട്ടില്ല. ശൈശവവിവാഹത്തെ ഒരിടത്തും ലീഗ് അനുകൂലിച്ചിട്ടുമില്ല. ലീഗ് പിന്തിരിപ്പനാണെന്ന് വരുത്താനുള്ള കുപ്രചാരണമാണ് സി.പി.എം അടക്കമുള്ളവ൪ നടത്തുന്നത്.
സ൪ക്കുലറിൻെറ പേരിൽ ലീഗിനും തദ്ദേശഭരണവകുപ്പിനും എതിരെ തിരിയുന്നവ൪ മറ്റൊരു പാ൪ട്ടി കൈകാര്യം ചെയ്യുന്ന നിയമവകുപ്പിനെ കുറിച്ച് മിണ്ടാത്തതെന്താണെന്നും മുനീ൪ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.