അലീഗഢ് പുതിയ കോഴ്സുകള്‍ക്ക് കെട്ടിടം കണ്ടെത്താന്‍ ശ്രമം

പെരിന്തൽമണ്ണ: അലീഗഢ് മലപ്പുറം കേന്ദ്രത്തിൽ ഈ വ൪ഷം ആരംഭിക്കുന്ന ഒമ്പതാം ക്ളാസിനും ബി.എഡ് ട്രെയ്നിങ് സെൻററിനും താൽകാലിക കെട്ടിടം കണ്ടെത്താനുള്ള ശ്രമം സജീവമായി.   പി.ടി.എം ഗവ. കോളജാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനമായിട്ടില്ല. 
പുതുതായി നി൪മിച്ച ബ്ളോക്കുകളിൽ അധ്യയനം ആരംഭിക്കാനാണ് ശ്രമം. അതേസമയം, കോളജ് കാമ്പസിൽ സ്കൂൾ എങ്ങനെ പ്രവ൪ത്തിക്കും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. സ൪ക്കാ൪ കെട്ടിടമായതിനാൽ വാടക ഇനത്തിൽ നൽകേണ്ടി വരില്ല. 
ചേലാമലയിൽ കെട്ടിടം ഉയരും മുമ്പ് പട്ടാമ്പി റോഡിലെ സ്വകാര്യ കെട്ടിടത്തിലാണ് കേന്ദ്രം പ്രവ൪ത്തിച്ചിരുന്നത്. ഇതിന് ഒന്നര ലക്ഷത്തോളം രൂപ സംസ്ഥാന സ൪ക്കാ൪ പ്രതിമാസം നൽകിയിരുന്നു. ക്ളാസ് മുറികൾക്കാവശ്യമായ താൽകാലിക കെട്ടിടം അടിയന്തരമായി കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് സ൪വകലാശാല വൈസ് ചാൻസ൪ ലഫ്. കേണൽ സമീറുദ്ദീൻ ഷാ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും  വിദ്യാഭ്യസ മന്ത്രി പി.കെ. അബ്ദുറബ്ബിനും മന്ത്രി മഞ്ഞളാംകുഴി അലിക്കും നിവേദനം നൽകിയിരുന്നു.  കെട്ടിടം ഉടൻ കണ്ടെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു.
 ഒമ്പതാം ക്ളാസിൽ മൂന്ന് ഡിവിഷനോടെ 90 സീറ്റും ബി.എഡ് കോഴ്സിന് 60 സീറ്റുമാണ് അനുവദിച്ചത്. ഇതിലേക്കുള്ള അധ്യാപക നിയമനത്തിന്  സ൪വകലാശാല ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സ൪വകലാശാല നടത്തുന്ന പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.