മേപ്പാടി: അട്ടമല വനമേഖലയിലേക്ക് മാലിന്യവുമായി പോയ ഗ്രാമപഞ്ചായത്തിൻെറ ലോറി തടഞ്ഞ് ഡ്രൈവ൪ ഹമീദിനെ അറസ്റ്റ് ചെയ്ത വനംവകുപ്പിൻെറ നടപടിയിൽ പ്രതിഷേധിച്ച് മേപ്പാടി ഗ്രാമപഞ്ചായത്തംഗങ്ങൾ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് ഉപരോധിച്ചു.
സംസ്കരണ പ്ളാൻറ് നി൪മിക്കുന്നതുവരെ അട്ടമല വനത്തിൽ മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കണമെന്നതാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് റെയ്ഞ്ച് ഓഫിസറുമായി നടത്തിയ ച൪ച്ചയിൽ തീരുമാനമായില്ല. ഡി.എഫ്.ഒ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. രാവിലെ പത്തിനാരംഭിച്ച ഉപരോധം വൈകുന്നേരം വരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.