അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോവാദികള്‍ക്കായി തെരച്ചില്‍

നെടുമ്പാശേരി: ആന്ധ്രയിൽനിന്നുള്ള  മാവോവാദികൾക്കായി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ തെരച്ചിൽ തുടങ്ങി. 
എൻ.ഐ.എ അധികൃതരാണ് പെരുമ്പാവൂ൪ മേഖലയിൽ അതീവ രഹസ്യമായി തെരച്ചിൽ നടത്തുന്നത്. വിവരം നൽകുന്നവ൪ക്ക് അഞ്ചു ലക്ഷം മുതൽ 15 ലക്ഷം വരെ ഇനാം പ്രഖ്യാപിച്ചിട്ടള്ള മാവോവാദി നേതാക്കളായ സോജി സഹദേവ്, ബാൽമുറി നാരായണ റാവു, നസാല കേശവറാവു തുടങ്ങിയവരുടെ പ്രവ൪ത്തന മേഖല കേരള-തമിഴ്നാട്-ക൪ണാടക അതി൪ത്തിയിലേക്ക് മാറിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുട൪ന്നാണിത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളെയോ സംസ്ഥാന പൊലീസിനെയോ ഇതുമായി സഹകരിപ്പിക്കുന്നില്ല.
ഛത്തിസ്ഗഢിൽ അടുത്തിടെ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് മാവോവാദികളുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ വിവിധ ഏജൻസികൾ രാജ്യവ്യാപകമായി ശ്രമിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.