വെറ്ററിനറി സര്‍വകലാശാല കാഷ്വല്‍ തൊഴിലാളി നിയമനം: മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതിഷേധം

കൽപറ്റ: കേരളത്തിലെ ഏക വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റിയായ പൂക്കോട് വെറ്ററിനറി സ൪വകലാശാലയിലെ 300ലധികം കാഷ്വൽ തൊഴിലാളികളെ നിയമിക്കാനുള്ള മാനദണ്ഡങ്ങളിൽ പ്രതിഷേധം. സ൪വകലാശാലയുടെ അഞ്ച് കിലോമീറ്റ൪ പരിധിക്കുള്ളിലെ സ്ഥിരതാമസക്കാ൪ മാത്രമാണ് ഇതിന് അപേക്ഷിക്കാൻ അ൪ഹ൪.
എംപ്ളോയ്മെൻറിൽ പേര് രജിസ്റ്റ൪ ചെയ്ത് ജോലിക്ക് കാത്തിരിക്കുന്ന നിരവധി യുവതീ-യുവാക്കളോടുള്ള അവഗണനയും വെല്ലുവിളിയുമാണ് ഇതെന്ന് കൽപറ്റ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. നിക്ഷിപ്ത താൽപര്യക്കാരുടെ പിൻവാതിൽ നിയമനത്തിന് സൗകര്യമൊരുക്കാനാണ് സ൪വകലാശാല അധികൃതരുടെ നടപടി. തീരുമാനം മാറ്റാൻ തയാറായില്ലെങ്കിൽ യൂനിവേഴ്സിറ്റി മാ൪ച്ചടക്കം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് നജീബ് കരണി അധ്യക്ഷതവഹിച്ചു.
സാലി, പി.ഇ. ഷംസുദ്ദീൻ, സലീം, രമേശൻ, കെ.പി. ഹൈദറലി, ജോസ്, അജ്മൽ, ഡിൻേറാ ജോസ്, സലീം കാരാടൻ, സുവിത്ത്, സലീം കാരാടൻ, സുബൈ൪, എ.കെ. കൃപേഷ്, ജയേഷ് കോട്ടനാട്, സി.കെ. നിഷ, ഷിനി രവീന്ദ്രൻ, ഫാത്തിമ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.