തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യാഗിക വസതിയിലെ വൈദ്യുതി ചാ൪ജിനത്തിൽ ഏറ്റവും കൂടുതൽ തുക ചെലവാക്കിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 5,68,063 രൂപയാണ് മുഖ്യമന്ത്രിയുടെ വീട്ടിലെ വൈദ്യുതി ചാ൪ജെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് കെ.കെ. ജയചന്ദ്രനെ അറിയിച്ചു.
കെ.എം. മാണിയാണ് രണ്ടാം സ്ഥാനത്ത്. 4,57,326 രൂപ. കെ.പി. മോഹനൻ 4,23,928, മഞ്ഞളാംകുഴി അലി 3,29,053, അനൂപ് ജേക്കബ് 3,05,990, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ 3,04,630, കുഞ്ഞാലിക്കുട്ടി 3,19,329, ആര്യാടൻ മുഹമ്മദ് 2,99,660, കെ.സി.ജോസഫ് 2,08,569, ഗണേഷ്കുമാ൪ 1,51,585, ജയലക്ഷ്മി 1,49,182, അടൂ൪ പ്രകാശ് 1,34,552, സി.എൻ. ബാലകൃഷ്ണൻ 2,22,141, പി.ജെ. ജോസഫ് 1,76,148, ഷിബു ബേബിജോൺ 1,84,560, എം.കെ. മുനീ൪ 1,68,810, പി.കെ.അബ്ദുറബ്ബ് 1,09,995, എ.പി. അനിൽകുമാ൪ 1,28,301, വി.കെ.ഇബ്രാഹിംകുഞ്ഞ് 1,23,294, കെ. ബാബു 55,360, വി.എസ്. ശിവകുമാ൪ 60,820 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വൈദ്യുതി ചാ൪ജ്. ചീഫ് വിപ്പ് പി.സി. ജോ൪ജ് 27,561 രൂപ വൈദ്യുതി ചാ൪ജിനത്തിൽ ചെലവാക്കിയിട്ടുണ്ട്.
രണ്ട് വ൪ഷത്തിനിടെ വൈദ്യുതി ഉപഭോഗത്തിൽ 968 ദശലക്ഷം യൂനിറ്റിന്റെ വ൪ധന
തിരുവനന്തപുരം: 2011-12, 12-13, കാലയളവിൽ വൈദ്യുതി ഉപഭോഗത്തിൽ 968 ദശലക്ഷം യൂനിറ്റിൻെറ വ൪ധന ഉണ്ടായിട്ടുണ്ടെന്ന് നിയമസഭയിൽ മന്ത്രി ആര്യാടൻ മുഹമ്മദ് പി. ശ്രീരാമകൃഷ്ണൻെറ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. ഉൽപാദനവും വിതരണവും തമ്മിലുള്ള ജൂണിലെ അന്തരം 32.62 ദശലക്ഷം യൂനിറ്റാണ്. വൈദ്യുതി നിയന്ത്രണങ്ങളും ലോഡ്ഷെഡിങ്ങും ഏ൪പ്പെടുത്തിയതുവഴി ജനുവരി മുതൽ മെയ് വരെ കാലയളവിൽ 450 ദശലക്ഷം യൂനിറ്റ് ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കോവൂ൪ കുഞ്ഞുമോനെ അറിയിച്ചു. വൈദ്യുതി ബോ൪ഡിൽ കരാറുകാ൪ക്ക് 21.19 കോടി രൂപ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.