അരിപ്പ: വ്യാജ അവകാശവാദമുന്നയിച്ച് ഭൂസമരം തകര്‍ക്കാന്‍ ശ്രമമെന്ന്

കുളത്തൂപ്പുഴ: ആദിവാസി ദളിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ 170 ദിവസമായി അരിപ്പ സമരഭൂമിയിൽ നടക്കുന്ന സമരത്തെ വ്യാജ അവകാശവാദമുന്നയിച്ച് ഒരുസംഘം തക൪ക്കാൻ ശ്രമിക്കുന്നതായി ആരോപണം. 
ആറ്റിങ്ങൽ സ്വദേശിയെന്നവകാശപ്പെടുന്ന ഒരാൾ കഴിഞ്ഞ ദിവസം കലക്ട൪ വിളിച്ചുചേ൪ത്ത സമരക്കാരുമായുള്ള ച൪ച്ചയിൽ സമരനേതാവാണെന്ന വാദമുന്നയിച്ച് നോട്ടീസ് നൽകിയതായി സമരക്കാ൪ പറയുന്നു. ഇയാളുടെ നേതൃത്വത്തിൽ അരിപ്പ സമരഭൂമിയിൽ മുമ്പ് സി.പി. എം സമരംചെയ്ത സ്ഥലത്ത് ഇരുന്നൂറോളം കുടുംബങ്ങൾ ഭൂസമരം നടത്തുന്നതായാണ് അവകാശമുന്നയിച്ചിട്ടുള്ളതെന്നും ആദിവാസി ദളിത് മുന്നേറ്റ സമരസമിതിയിൽ അംഗങ്ങളാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളതായും സമരസമിതി നേതാക്കൾ പറഞ്ഞു. എന്നാൽ അത്തരത്തിൽ ആരും പ്രദേശത്ത് ഭൂസമരത്തിലേ൪പ്പെട്ടിട്ടില്ലെന്ന് സമരക്കാരും പൊലീസും പറയുന്നു.
വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് സമരക്കാ൪ക്കിടയിൽ അവിശ്വാസം വള൪ത്താനും സമരക്കാരുടെ ഐക്യം തക൪ക്കാനുമുള്ള നീക്കമാണ് നടത്തുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. 
ആരോപണവിധേയനായ വ്യക്തിയും സംഘവും ഭൂസമരത്തിൻെറ പേരിൽ വ്യാജരേഖകൾ ചമച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് പിരിവ് നടത്തിയതായി കണ്ടെത്തിയെന്നും ഇയാൾക്കെതിരെ ഡിവൈ.എസ്.പിയുടെ നി൪ദേശപ്രകാരം കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇത്തരം സംഘങ്ങൾക്ക് സമരക്കാരുമായോ, ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുമായോ യാതൊരു ബന്ധവുമില്ലെന്നും സമരസമിതി ജില്ലാ പ്രസിഡൻറ് അബ്ദുൽ സലാം അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.