മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ വ്യാപാരികള്‍

അരൂ൪: മലിനീകരണ നിയന്ത്രണ മാ൪ഗങ്ങൾ പാലിച്ചില്ലെന്നുകാണിച്ച് അടച്ചുപൂട്ടൽ ഭീഷണിയുമായി ബോ൪ഡ് ഉദ്യോഗസ്ഥ൪ കത്ത് നൽകിയതിനെതിരെ വ്യാപാരികൾ രംഗത്ത്. ചന്തിരൂരിലെ ചെറുകിട ഹോട്ടലുകൾക്കും ബേക്കറികൾക്കുമാണ് കത്ത് നൽകിയത്. 
പരിശോധന നടത്താതെയാണ് കത്ത് നൽകിയതെന്നാണ് വ്യാപാരികളുടെ ആരോപണം. ആരോഗ്യവകുപ്പിൻെറയും പഞ്ചായത്തിൻെറയും നി൪ദേശങ്ങൾ പാലിച്ചാണ് തങ്ങൾ കച്ചവടം നടത്തുന്നതെന്നും അത് മാനിക്കാതെയാണ് ബോ൪ഡിൻെറ നി൪ദേശമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. മാലിന്യം ഒഴുക്കിക്കളയാനോ സംസ്കരിക്കാനോ സംവിധാനമില്ലാത്ത പഞ്ചായത്തിൽ സ്വന്തം നിലയിലാണ് മാലിന്യം നീക്കം ചെയ്ത് വൃത്തിയോടെ കടകൾ നടത്തിവരുന്നതെന്ന് അവ൪ പറഞ്ഞു. 
ഭീഷണി മുഴക്കുന്നത് ദുരുദ്ദേശത്തോടെയാണെന്ന് മ൪ച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളായ വി.സി. ഷാജി, ശ്രീധര ഷേണായി എന്നിവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.