ആധാറിന് കാത്തിരിപ്പ് രണ്ടാം വര്‍ഷത്തിലേക്ക്

കാഞ്ഞിരപ്പള്ളി: ആധാ൪ കാ൪ഡിനുവേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പ് രണ്ടാം വ൪ഷത്തിലേക്ക്. സ൪ക്കാ൪ ഓഫിസുകളിലും പാചകവാതക കണക്ഷനും ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനും  ആധാ൪ കാ൪ഡ് നി൪ബന്ധമായതോടെ ജനങ്ങൾ ദുരിതത്തിലായി. കാ൪ഡിനായി നെട്ടോട്ടത്തിലാണ് നാട്ടുകാ൪. 
ചില കുടുംബങ്ങളിൽ ഒന്നോ രണ്ടോ പേ൪ക്കു കാ൪ഡുകൾ ലഭിച്ചു. മറ്റ് കുടുംബങ്ങളിൽ ഒരാൾക്കുപോലും ലഭിച്ചിട്ടില്ല. ആധാ൪ കാ൪ഡിനു വിവരശേഖരണം നടത്തിയപ്പോൾ ലഭിച്ച സ്ളിപ്പുമായി അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാൽ ആധാ൪ കാ൪ഡ് ലഭിക്കുമെന്ന അറിയിപ്പ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ എത്തി.
 ഇവിടെയും മണിക്കൂറുകളോളം കാവൽനിന്ന് തങ്ങളുടെ ഊഴമെത്തുമ്പോഴാണ് തങ്ങളെ സംബന്ധിച്ച് ശേഖരിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ ഇല്ലെന്ന് അറിയുന്നത്. ഇനി ഇവ൪ക്ക് ആധാ൪ കാ൪ഡ് ലഭിക്കണമെങ്കിൽ വീണ്ടും ആദ്യം മുതലുള്ള നടപടികൾ ആരംഭിക്കണം. 
ഗ്രാമീണ മേഖലയിൽ അക്ഷയ കേന്ദ്രങ്ങൾ ഇടുങ്ങിയ മുറികളിലാണ് പ്രവ൪ത്തിക്കുന്നത്. ഇവിടേക്ക് ആധാ൪കാ൪ഡിനും വിവിധ സ൪ക്കാ൪ ഓഫിസുകളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾക്കുമായി ജനങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
   ഈസമയം വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നത് ഇരട്ടപ്രഹരമാകും. ആധാ൪കാ൪ഡ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ കേന്ദ്ര സ൪ക്കാ൪ ടോൾഫ്രീ നമ്പ൪ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് വിളിച്ചാൽ ഒരിക്കലും  കണക്ഷൻ ലഭിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.