വയനാട്ടിലൊരുങ്ങുന്ന സിനിമക്ക് ഗോത്ര ഗായികയുടെ പാട്ട്

കോഴിക്കോട്: ഭൂസമരത്തിൻെറ കഥ പറയുന്ന മലയാള സിനിമക്കുവേണ്ടി ആദിവാസി ബാലിക പാട്ടുപാടുന്നു. മലയാള ചലച്ചിത്ര ഗാനശാഖയിൽ അപൂ൪വമായ ഈ സംഭവത്തിന് കോഴിക്കോട്ടെ രാജശ്രീ സ്റ്റുഡിയോ സാക്ഷ്യംവഹിച്ചു. പണിയ വിഭാഗത്തിൽപെട്ട അനിതക്കാണ് ‘കുയിൽ’ എന്ന സിനിമയിൽ പാടാനവസരം ലഭിച്ചത്. ചാത്തുവിൻെറയും ചീരയുടെയും മകളായ അനിതക്ക് (16) ഗോത്രവ൪ഗ പരിപാടികളിൽ പാടി പരിചയമുണ്ട്. ആധുനിക സംഗീതത്തെക്കുറിച്ച് ഇവൾക്കൊന്നുമറിയില്ല. ‘പച്ചമല പവഴിമല എങ്കളുടെ നാട്, എങ്കളുടെ നാട് നല്ല പൂമണക്കും നാട്’ എന്ന് തുടങ്ങുന്ന ഗാനം സ്റ്റുഡിയോയിലെ റെക്കോഡിങ്  മുറിയിൽ മധുരമൂറുന്ന സ്വരത്തിൽ അവൾ അനായാസം പാടി.
ശരത്ചന്ദ്രൻ വയനാടിൻെറതാണ്  തിരക്കഥയും സംവിധാനവും. സംഗീത സംവിധാനം ബത്തേരി ജോൺസാണ് നി൪വഹിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയെ പിടിച്ചുകുലുക്കിയ ഭൂസമരത്തിനിടയിൽ പൊലീസിൻെറ വെടിയേറ്റുമരിച്ച രാജൻെറ മകൾ കുയിൽ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ പിന്നണിയിൽ പ്രവ൪ത്തിക്കുന്നവരിൽ മിക്കവരും വയനാട്ടുകാ൪ തന്നെയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.