അജപാലനം വഴി ദൈവകൃപ ലഭ്യമാക്കണം മെത്രാപ്പോലീത്ത

മീനങ്ങാടി: അജപാലനം വഴി ദൈവകൃപ എല്ലാവ൪ക്കും ലഭ്യമാക്കണമെന്ന് പുതുതായി ചുമതലയേറ്റ മലബാ൪ ഭദ്രാസനാധിപൻ സഖറിയാസ് മോ൪ പോളികാ൪പസ് ഉദ്ബോധിപ്പിച്ചു. ദൈവാനുഗ്രഹം എല്ലാ ജനതക്കും ലഭ്യമാക്കുന്നതാണ് അജപാലന ശുശ്രൂഷ. എല്ലാവരെയും സുമനസ്സുകളാക്കാനുള്ള പ്രവ൪ത്തനങ്ങൾ വൈദികരുടെയും വിശ്വാസികളുടെയും ഭാഗത്തുനിന്ന് വേണം. 
മലബാ൪ ഭദ്രാസനത്തിൽ ഞായറാഴ്ച ചുമതയേറ്റശേഷം നടന്ന അനുമോദനങ്ങൾക്ക് മറുപടി പറയുകയായിരുന്നു മെത്രാപ്പോലീത്ത. 
അന്തോഖ്യ സിംഹാനത്തോടുളള അചഞ്ചലമായ കൂറും വിധേയത്വവും നിലനി൪ത്തി ലോകനന്മക്കായി പ്രവ൪ത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
മലബാ൪ ഭദ്രാസനത്തിനുണ്ടായ വള൪ച്ചയിൽ സന്തോഷിക്കുന്നതായി സഖറിയാസ് പീലക്സിനോസ് മെത്രാപ്പോലീത്ത യാത്രാമൊഴിയിൽ വ്യക്തമാക്കി. ചീങ്ങേരി, കണിയാമ്പറ്റ, കോറോം ഇടവകയിലെ സഭാ ത൪ക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിച്ചതിൽ ചാരിതാ൪ഥ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
മീനങ്ങാടി അരമനയിലെത്തിയ മോ൪ പോളി കാ൪പസ് മെത്രാപ്പോലീത്തയെ മോ൪പീലക്സിനോസും വിശ്വാസികളും ചേ൪ന്ന് സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ൪ന്ന അനുമോദനയാത്രയയപ്പ് സമ്മേളനത്തിൽ ഫാ. ജോ൪ജ് മനയത്ത് കോ൪ എപ്പിസ്കോപ്പ, ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ, ഫാ. ഡോ. ജേക്കബ് മിഖായേൽ പുല്ല്യാട്ടേൽ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. ഗീവ൪ഗീസ് കാട്ടുചിറ, ഷെവ. പ്രഫ. കെ.പി. തോമസ്, സിസ്റ്റ൪ സൂസന്ന, പൗലോസ് കുറുമ്പേമഠം, ജോ൪ജ് മുള്ളങ്കോരത്ത്, ചിന്നമ്മ ഓലിക്കുഴി, ഏലിയാസ് പുളിയാനിക്കാട്ട്, ടി.ജി. സജി എന്നിവ൪ സംസാരിച്ചു. ഫാ. അനിൽ കൊമരിക്കൽ സ്വാഗതവും വ൪ഗീസ് പൂവത്തുംമൂട്ടിൽ നന്ദിയും പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.