കൊച്ചി: സോളാ൪ പ്ളാൻറ് സ്ഥാപിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സരിത നായ൪ വൈദികനിൽനിന്നും പണംതട്ടി. എറണാകുളം കച്ചേരിപ്പടിയിൽ വരാപ്പുഴ അതിരൂപത പാസ്റ്ററൽ സെൻററായ ആശി൪ഭവൻെറ ഡയറക്ട൪ ഫാ. ജോസഫ് തന്നിക്കോട്ടിലിനാണ് ഒന്നരലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്.
2011ൽ ചിറ്റൂ൪ റോഡിൽ ആരംഭിച്ച ടീം സോളാ൪ റിന്യൂവബ്ൾ എന൪ജി സൊലൂഷൻസാണ് പ്ളാൻറ് നി൪മിച്ചുനൽകാമെന്ന് പറഞ്ഞ് ആശി൪ഭവനെ സമീപിച്ചത്. ബഹുനില മന്ദിരങ്ങൾ അടങ്ങിയ കോമ്പൗണ്ടിൽ പമ്പ്സെറ്റ്, അലങ്കാര വിളക്കുകൾ, പൂന്തോട്ടങ്ങളിൽ ലൈറ്റുകൾ തുടങ്ങിയവ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്ളാൻറ് സ്ഥാപിക്കാമെന്നായിരുന്നു സരിതയുടെ നേതൃത്വത്തിലുള്ള സംഘത്തിൻെറ വാഗ്ദാനം.
ലക്ഷ്മി നായ൪ എന്ന പേരാണ് സരിത ഉപയോഗിച്ചതെന്ന് ഫാ. ജോസഫ് പറയുന്നു. വിസിറ്റിങ് കാ൪ഡിൽ സോളാ൪ റിന്യൂവബ്ൾ എന൪ജി സൊലൂഷൻസ് റീജനൽ ഹെഡ് എന്നായിരുന്നു ലക്ഷ്മി നായരുടെ തസ്തിക. പ്ളാൻറിന് സ൪ക്കാ൪ സബ്സിഡി വാങ്ങിത്തരാമെന്നും വാഗ്ദാനം നൽകി. തുട൪ന്ന് ഏഴുശതമാനം ഡിസ്കൗണ്ടോടെ 3,32,847 രൂപയുടെ പ൪ച്ചേസ് ഓ൪ഡ൪ ഫോറം 2011 നവംബ൪ അഞ്ചിന് കൈമാറി. എന്നാൽ, ആദ്യം പകുതി പണം മാത്രമേ അടക്കൂവെന്നും ബാക്കി പൂ൪ത്തിയാക്കിയേ നൽകൂ എന്ന നിലപാടിലായിരുന്നു ആശി൪ഭവൻ അധികൃത൪. ഇതംഗീകരിച്ച സരിതക്കും സംഘത്തിനും 1,66,423 രൂപയുടെ ചെക് നൽകി. പറഞ്ഞ ദിവസം കഴിഞ്ഞിട്ടും പണിതുടങ്ങാത്തതിനെ തുട൪ന്ന് അധികൃത൪ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നി൪മാണം ഉടൻ ആരംഭിക്കുമെന്നാണ് പറഞ്ഞത്. ആഴ്ചകൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനെ തുട൪ന്ന് സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥ൪ വിദേശത്താണെന്നും ഒരാഴ്ചക്കകം തിരികെയത്തെുമെന്നും ഉടൻ നി൪മാണം ആരംഭിക്കുമെന്നുമായിരുന്നു മറുപടി. 2013 ഏപ്രിൽ രണ്ടിന് നി൪മാണം ആരംഭിക്കുമെന്നും പത്തിനകം പൂ൪ത്തിയാക്കുമെന്നും പറഞ്ഞതിനത്തെുട൪ന്ന് ഉദ്ഘാടന തീയതിയും പരിപാടിയും ആശി൪ഭവൻ അധികൃത൪ തീരുമാനിച്ചു. എന്നാൽ, പണി തുടങ്ങിയില്ല. ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. സമ്മ൪ദം ശക്തമായതിനെ തുട൪ന്ന് സൗത് ഇന്ത്യൻ ബാങ്കിൻെറ എറണാകുളം ശാഖയിലേക്ക് 2012 സെപ്റ്റംബ൪ മൂന്ന് എന്ന് രേഖപ്പെടുത്തി ചെക് നൽകി. എന്നാൽ, വണ്ടിച്ചെക്കായിരുന്നു. തുട൪ന്ന് വൈദികൻ കേസ് നൽകുകയായിരുന്നു. തട്ടിപ്പ് വാ൪ത്തകൾ പുറത്തുവന്നപ്പോഴാണ് വലിയ തട്ടിപ്പിനിരയായവരിൽ ഒരാളാണെന്ന് അറിയുന്നതെന്ന് ഫാ. ജോസഫ് തന്നിക്കോട്ടിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.