ആറ്റില്‍ പായല്‍ നിറഞ്ഞു; മൃതദേഹം പുറത്തുകൊണ്ടുപോകാനാകാതെ വലഞ്ഞു

കൊട്ടിയം: ചൂരാഞ്ചൽ ആറ്റിലെ പായലും മാലിന്യങ്ങളും നീക്കാത്തതിനെതുട൪ന്ന് വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിനടുത്ത് ക്യൂ.എസ്.എസ് സാന്ത്വനം സൂനാമി കോളനി ഉൾപ്പെടെ വീടുകളിൽ വെള്ളം കയറി. ഇതുമൂലം കോളനിയിൽ മരിച്ചയാളുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടു പോകാനാകാതെ വലഞ്ഞു.  ഇതി ൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്  വടക്കേവിള മണ്ഡലം കമ്മിറ്റി  ആഭിമുഖ്യത്തിൽ കോ൪പറേഷൻ വടക്കേവിള സോണൽ ഓഫിസിലെ സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. വെള്ളിയാഴ്ച രാവിലെ 11 ഓടെ പ്രകടനമായെത്തിയാണ് സൂപ്രണ്ടിനെ തടഞ്ഞുവെച്ചത്. 
ചൂരാഞ്ചൽ ആറ്റിൽ പാലത്തിന് സമീപം കുളവാഴ കയറി ഒഴുക്ക് നിലച്ച അവസ്ഥയാണ്. ഇതിനെതുട൪ന്ന് മഴയിൽ വെള്ളം സമീപത്തെ വീടുകളിലേക്ക് കയറുകയായിരുന്നു. 
ബുധനാഴ്ച മരിച്ച വേലുച്ചാമിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടായതോടെയാണ് യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ സമരവുമായി രംഗത്തെത്തിയത്. ഉപരോധത്തെതുട൪ന്ന് സ്ഥലത്തെത്തിയ ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സോണൽ ഓഫിസിലെ സൂപ്രണ്ടും കോ൪പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായും മേയറുമായും ബന്ധപ്പെട്ടതിനെതുട൪ന്ന് അഞ്ച് ദിവസത്തിനുള്ളിൽ ചൂരാഞ്ചൽ ആറ്റിൽനിന്ന് പായൽ നീക്കാമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്യാമെന്നും സമരക്കാ൪ക്ക് ഉറപ്പുകൊടുത്തു. ബിനോയ് ഷാനൂ൪ ഉപരോധം ഉദ്ഘാടനംചെയ്തു. വടക്കേവിള മണ്ഡലം പ്രസിഡൻറ് ഷാ സലിം, അയത്തിൽ ഷെഫീക്ക്, മണികണ്ഠൻ, അസൈൻ പള്ളിമുക്ക്, മണക്കാട് സലിം, ഹഫ്സൽ ബാദുഷ, രാജീവ് പാലത്തറ, നെജിം മുള്ളുവിള, അയത്തിൽ ഷാജി, നജുമുദ്ദീൻ, ഉനൈസ്, സാദിക്ക്, ലിജു, വിഷ്ണു, അനസ്, അഖിൽ എന്നിവ൪ നേതൃത്വംനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.