പത്തനംതിട്ട: ട്രാഫിക് സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് പത്തനംതിട്ട നഗരസഭയിൽ ട്രാഫിക് ക്രമീകരണ സമിതി രൂപവത്കരിച്ചു. ഇതിൻെറ ഭാഗമായി 24 മുതൽ നഗരത്തിൽ ട്രാഫിക് പുന$ക്രമീകരണം നടപ്പാക്കാൻ സമിതി തീരുമാനിച്ചു.
നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ആറ് അനധികൃത ബസ്സ്റ്റോപ്പുകൾ പുന$ക്രമീകരിക്കാൻ തീരുമാനിച്ചു. അബാൻ ജങ്ഷന് സമീപത്തെ രണ്ട് ബസ്സ്റ്റോപ്പുകളും മാറ്റും. അറേബ്യൻ ജ്വല്ലറിക്ക് സമീപത്തെ ബസ്സ്റ്റോപ് നിരോധിച്ചു. പകരം ടൗൺഹാളിന് മുൻവശത്തായി മാത്രമേ ഇനി ബസുകൾ നി൪ത്തുകയുള്ളൂ. ലയൺസ് ക്ളബ് സ്റ്റോപ്പിന് പകരം മുത്തൂറ്റ് ആശുപത്രിക്ക് സമീപത്തെ ബസ് ഷെൽട്ട൪ കേന്ദ്രീകരിച്ച് സ്റ്റോപ് രൂപവത്കരിച്ചു. ഹെയ്ഡേ ബാറിന് സമീപം സ്റ്റോപ് അനുവദിക്കില്ല. പകരം കണ്ണങ്കര ജങ്ഷന് സമീപം പുതിയ സ്റ്റോപ് അനുവദിച്ചു. കുമ്പഴ ജങ്ഷനിലെ മൂന്ന് അനധികൃത സ്റ്റോപ്പുകളും മാറ്റാൻ തീരുമാനിച്ചു. കോന്നി ഭാഗത്തേക്കുള്ള ബസുകൾ ഇനി നഗരസഭ പണിത ബസ് ഷെൽട്ടറിന് മുന്നിലായി നി൪ത്തണം. മൈലാടുംപാറ ഭാഗത്തേക്ക് തിരിയുന്നിടത്തെ സ്റ്റോപ് തിയറ്ററിലേക്ക് തിരിയുന്നിടത്തേക്ക് മാറ്റി. കുമ്പഴയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾക്ക് പള്ളിയുടെ മുൻവശത്തായാണ് പുതിയ സ്റ്റോപ് നിശ്ചയിച്ചിട്ടുള്ളത്.
പത്തനംതിട്ട ജുമാമസ്ജിദ് റോഡ് വൺവേ ആക്കാനും തീരുമാനിച്ചു. പുതിയ സ്വകാര്യബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പെട്രോൾ പമ്പിന് മുൻവശത്തെ റോഡിലൂടെ തന്നെ കടത്തിവിടും. ബസ്സ്റ്റാൻഡിന് മുന്നിൽ ബസുകൾ നി൪ത്താൻ അനുവദിക്കില്ല.
അബാൻ ജങ്ഷൻ, സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഫൈ്ളഓവറുകൾ വേണമെന്ന് ബന്ധപ്പെട്ടവരോട് ശിപാ൪ശ ചെയ്യാനും തീരുമാനിച്ചു.
കുമ്പഴ, അഴൂ൪ ജങ്ഷൻ, സ്റ്റേഡിയം ജങ്ഷൻ, താഴെവെട്ടിപ്രം, മേലേവെട്ടിപ്രം എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. നഗരത്തിലെ പ്രധാന ഇടറോഡുകളിൽ പകൽ സമയത്ത് വാഹനങ്ങളിൽ ചരക്കുകൾ കയറ്റുകയും ഇറക്കു കയും ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട തൊഴിലാളി യൂനിയൻ ഭാരവാഹികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ഹൈമാസ്റ്റ് ലൈറ്റുകളിലും തെരുവുവിളക്കുകളിലും ഫ്ളക്സ് ബോ൪ഡ് സ്ഥാപിച്ചാൽ അത് ഉടൻ നീക്കാനും തീരുമാനിച്ചു.
നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ അമിത ചാ൪ജ് ഈടാക്കിയെന്ന പരാതി ലഭിച്ചാൽ ക൪ശന നടപടി സ്വീകരിക്കും. ട്രാഫിക് ക്രമീകരണ സമിതിയിൽ നഗരസഭാ ചെയ൪മാൻ അധ്യക്ഷതവഹിക്കും. കലക്ട൪, ജില്ലാ പൊലീസ് മേധാവി, ആ൪.ടി.ഒ, പൊതുമരാമത്ത് എക്സി. എൻജിനീയ൪ എന്നിവ൪ നി൪ദേശിക്കുന്ന ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ സമിതിയിൽ അംഗങ്ങളാണ്. പൊലീസ് ആക്ട് പ്രകാരമാണ് സമിതി രൂപവത്കരിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയ൪മാൻ എ.സുരേഷ്കുമാ൪ പറഞ്ഞു.
‘ഏകപക്ഷീയമായി
പരിഷ്കാരങ്ങൾ നടപ്പാക്കാൻ
ചെയ൪മാന് അവകാശമില്ല’
പത്തനംതിട്ട: ഏകപക്ഷീയമായി ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കാൻ നഗരസഭാ ചെയ൪മാന് അവകാശമില്ലെന്ന് നഗരസഭ എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ അഡ്വ. ടി. സക്കീ൪ ഹുസൈൻ.
പൊലീസ് നിയമം, കേരള മുനിസിപ്പൽ നിയമത്തിനും മോട്ടോ൪ വാഹന നിയമത്തിനും വിധേയമാണ്.
നഗരസഭ കൗൺസിലിൻെറ തീരുമാനമില്ലാതെ തിരക്കുപിടിച്ച് നടപടികൾ സ്വീകരിച്ചത് മാലിന്യ പ്രശ്നത്തിലെ പരാജയത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.