നെടുങ്കണ്ടം: കിഴക്കേ കവലയിൽ പഞ്ചായത്തുവക കോൺക്രീറ്റ് തൂൺ വാഹനങ്ങൾക്കും കാൽനടക്കാ൪ക്കും വിനയായി. നെടുങ്കണ്ടം കിഴക്കേ നാൽക്കവലയിലാണ് അപകടം പതിയിരിക്കുന്ന കോൺക്രീറ്റ് തൂൺ. അപകടം ഏറിയപ്പോൾ ട്രാഫിക് പൊലീസ് ഡിവൈഡ൪ വെച്ച് സംരക്ഷിച്ചിരിക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടം പഞ്ചായത്ത് ഇവിടെ കുഴിയെടുത്ത് കോൺക്രീറ്റ് തൂൺ വാ൪ത്തു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണെന്നായിരുന്നു പ്രചാരണം. എന്നാൽ, തുട൪നടപടിയായില്ല. നി൪മാണത്തിന് കൊണ്ടുവന്ന മെറ്റലും മണലും റോഡിനരികിൽ ഉപേക്ഷിച്ചത് കാൽനടക്കാ൪ക്കും വിനയായി. താന്നിമൂട്, രാമക്കൽമേട്, കോമ്പയാ൪,കല്ലാ൪ തുടങ്ങിയ സ്ഥലങ്ങളിലേക്കും ആശുപത്രി, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുമുള്ള റോഡിന് നടുവിലാണ് മൺകൂന. കോൺക്രീറ്റിന് മുകളിൽ മണ്ണിട്ട് മൂടിയിരിക്കുന്നതിനാൽ കാൽനടക്കാ൪ അറിയാതെ കടന്നുവരുന്നതിനാൽ കോൺക്രീറ്റിൻെറ ഇരുമ്പ് കമ്പിയിൽ തട്ടി വീഴാനും സാധ്യതയേറെയാണ്. പഞ്ചായത്തുവക മുന്നറിയിപ്പ് ബോ൪ഡുപോലും സ്ഥാപിക്കാതെ ടൗണിലെ പ്രധാന റോഡിൽ കുഴിയെടുത്ത് കോൺക്രീറ്റ് തൂൺ നാട്ടിയത് യാത്രക്കാ൪ക്ക് സമ്മാനിക്കുന്നത് ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.