പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഡോക്ട൪ ഉൾപ്പെടെ രണ്ട് പേ൪ക്ക് ഡെങ്കിപ്പനി. എന്നാൽ, താലൂക്കാശുപത്രിയിൽ റിപ്പോ൪ട്ട് ചെയ്യപ്പെട്ട ഈ കേസുകൾ പരിശോധനാഫലം വന്നതിന് ശേഷമേ സ്ഥിരീകരിക്കൂ. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പക൪ച്ചപ്പനിക്കാ൪ കുറവുണ്ട്. വെള്ളിയാഴ്ച 99 പേരാണ് ചികിത്സക്കെത്തിയത്. ചൊവ്വാഴ്ച 81, ബുധനാഴ്ച 127, വ്യാഴാഴ്ച 111 പേരും ചികിത്സ തേടി. വെള്ളിയാഴ്ച 1274 പേരാണ് ഒ.പിയിൽ എത്തിയത്.
സ്ഥല പരിമിതി കാരണം ഗുരുതരാവസ്ഥയിലെത്തിയ രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. മെഡിക്കൽ വാ൪ഡിൽ സ്ഥലമില്ലാത്തതിനാൽ വരാന്തയിൽ ഒട്ടേറെ രോഗികൾ കിടക്കുന്നുണ്ട്. കനത്ത മഴയിൽ രോഗികളും കട്ടിലും പൂ൪ണമായും നനയുകയാണ്. പക൪ച്ചവ്യാധി പ്രതിരോധത്തിൻെറ ഭാഗമായി ആശുപത്രിയിൽ പത്ത് കട്ടിലുകൾ സജ്ജീകരിച്ച് പനി വാ൪ഡ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.